ആർഎസ്എസ് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കെ സുധാകരൻ

മുഖ്യമന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആർഎസ്എസ് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കെ സുധാകരൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ കെപിസിസിയുടെ നിലപാടിൻ്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് നേതാക്കൾ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് കെ സുധാകരൻ. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സുധാകരൻ്റെ വെളിപ്പെടുത്തൽ. എന്നാൽ താൻ ബിജെപിയിലേക്ക് പോവില്ലെന്ന് സുധാകരൻ വ്യക്തമാക്കി.

"ബിജെപിയിലേക്ക് പോവുക എന്ന ചിന്ത പോലും തനിക്കില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ പോലും കോണ്‍ഗ്രസില്‍ നിന്ന് വേറെ ഒരിടത്തും പോകില്ല"- കെ സുധാകരന്‍ വ്യക്തമാക്കി. കെ സുധാകരന്‍ ബിജെപിയിലേക്ക് പോകാന്‍ തയ്യാറെടുത്തിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സുധാകരൻ്റെ പ്രസ്താവന.

മുഖ്യമന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണമായ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടത് പക്ഷം ശ്രമിക്കുന്നത് എന്നും സുധാകരൻ ആരോപിച്ചു.

Read More >>