കെ.എം ബഷീറിന്‍റെ ഭാര്യക്ക് സർക്കാർ ജോലി നൽകും

ബഷീറിന്റെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

കെ.എം ബഷീറിന്‍റെ ഭാര്യക്ക് സർക്കാർ ജോലി നൽകും

ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലയാളം സര്‍വകലാശാലയിലായിരിക്കും ജോലി നല്‍കുക. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്തായിരിക്കും ജോലി നല്‍കുക.

ബഷീറിന്റെ കുടുംബത്തിന് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

Read More >>