'മയിൽ' ജഡ്ജിയെ 'ത്രേതാ യുഗത്തിൽ' കണ്ട മീഡിയ വൺ റിപ്പോർട്ടർ!

മയിൽ നിത്യബ്രഹ്മചാരിയാണെന്നു പ്രഖ്യാപിച്ച മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമ്മ തന്നെ ത്രേതായുഗത്തിൽ കണ്ട പരിചയം പുതുക്കിയ വിചിത്രാനുഭവത്തിലാണ് മീഡിയ വൺ റിപ്പോർട്ടർ റഷീദുദ്ധീൻ അൽപറ്റ.

മയിൽ ജഡ്ജിയെ ത്രേതാ യുഗത്തിൽ കണ്ട മീഡിയ വൺ റിപ്പോർട്ടർ!

പശുവിനെ ദേശീയമൃഗമാക്കണമെന്നും മയിൽ നിത്യബ്രഹ്മചാരിയാണെന്നും പ്രഖ്യാപിച്ച മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമ്മ, തന്നെ ത്രേതാ യുഗത്തിൽ കണ്ട പരിചയം പുതുക്കിയെന്നു മലയാളി പത്രപ്രവർത്തകൻ. മീഡിയ വൺ ചാനലിൽ മാധ്യമ പ്രവർത്തകനായ റഷീദുദ്ധീൻ അൽപറ്റയ്ക്കാണ് ജഡ്ജിയിൽ നിന്നും വിചിത്രാനുഭവമുണ്ടായത്.

ജയ്സാൽമീരിലേക്ക് തീവണ്ടിയിൽ റഷീദുദ്ധീൻ യാത്ര ചെയ്യുന്നതിനിടെ ജയ്പൂരിൽ നിന്നും ജോധ്പൂർ വരെ ജഡ്ജി മഹേഷ് ചന്ദ്ര ശർമ്മ വണ്ടിയിൽ കയറി. നേരത്തെ കണ്ടു പരിചയമുണ്ടല്ലോ എന്നായി ജഡ്ജി. ഇല്ലെന്നും കേരളത്തിൽ നിന്നാണെന്നും അറിയിച്ചപ്പോൾ ത്രേതാ യുഗത്തിൽ ഇതുപോലെ ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നും താങ്കൾക്ക് ഓര്മയില്ലാത്തതാണെന്നും പറഞ്ഞ ജഡ്ജി, റഷീദുദ്ധീന് ഇത് സംബന്ധിച്ച് ഒരു സ്റ്റഡി ക്ളാസ്സുമെടുത്തു.

ത്രേതായുഗത്തില്‍ നമ്മുടെ യാത്രാ വാഹനം ടൂടയര്‍ ഉള്ള തീവണ്ടി തന്നെ ആയിരുന്നോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും ജഡ്ജി ആയതു കൊണ്ട് ഉടക്കാന്‍ പോയില്ലെന്നു റഷീദുദ്ധീൻ പറയുന്നു. ത്രേതായുഗത്തില്‍ തന്നെ കണ്ട കാര്യം കൃത്യമായി ഓര്‍മയുണ്ടെങ്കിലും ബീഫ് തിന്നരുത് എന്ന് ഭരണഘടനയില്‍ എവിടെയാണ് പറഞ്ഞതെന്ന മാധ്യമപ്രവർത്തകൻ സാക്ക ജേക്കബിന്റെ ചോദ്യത്തിന് ജഡ്ജി മഹേഷ് ചന്ദ്ര ശർമ്മയ്ക്ക് ഉത്തരമില്ലെന്നും റഷീദുദ്ധീൻ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു.ത്രേതാ യുഗത്തിലെ പരിചയം പുതുക്കാൻ ശേഷിയുള്ള ഹൈക്കോടതി ജഡ്ജ് തനിക്കു മുന്നിലെത്തിയ വ്യവഹാരങ്ങളിൽ ഏതു യുഗത്തിലെ പരിചയം വച്ചാണ് വിധി പറഞ്ഞിരിക്കുക എന്ന സംശയം മാത്രമാണ് ബാക്കിയാവുന്നത്.