മരം മുറിച്ചു തന്നെയല്ലേ ഇപ്പോഴും കടലാസുണ്ടാക്കുന്നത്; മരം നടുവാന്‍ പരസ്യം നല്‍കിയ സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

ഇത്രയും തുകനല്‍കി പരസ്യം നല്‍കുന്നതിനു പകരം സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വകുപ്പില്‍ നിന്നും ഒരു പത്രക്കുറിപ്പ് കൊടുത്താല്‍പ്പോരെയെന്നും ജോയ് മാത്യു ചോദിക്കുന്നു.

മരം മുറിച്ചു തന്നെയല്ലേ ഇപ്പോഴും കടലാസുണ്ടാക്കുന്നത്; മരം നടുവാന്‍ പരസ്യം നല്‍കിയ സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു

മരം മുറിച്ചു തന്നെയല്ലേ ഇപ്പോഴും കടലാസുണ്ടാക്കി പത്രം അച്ചടിക്കുന്നതെന്നു ചോദിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഒരു കോടി ചെടികള്‍ നടുവാന്‍ ഒരു കോടിയോളം രൂപയ്ക്കു പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ചാണ് തന്റെ ഫേസ്ബുക്ക് പേജിലുടെ ജോയ് മാത്യു രംഗത്തെത്തിയത്.

ഇത്രയും തുകനല്‍കി പരസ്യം നല്‍കുന്നതിനു പകരം സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വകുപ്പില്‍ നിന്നും ഒരു പത്രക്കുറിപ്പ് കൊടുത്താല്‍പ്പോരെയെന്നും ജോയ് മാത്യു ചോദിക്കുന്നു. പത്ര കുറിപ്പുകള്‍ നടത്തിയാല്‍ പത്രങ്ങള്‍ വാര്‍ത്ത കൊടുക്കാതിരിക്കുമോ എന്നും ജോയ് മാത്യൂ തന്റെ പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു കോടി ചെടികള്‍ നടുവാന്‍

ഒരു കോടിയോളം രൂപ വരുന്ന പത്രപരസ്യങ്ങള്‍

അപ്പോള്‍ ഒരു ചെടിക്ക് ഒരു രൂപ വരും

അതുകൊണ്ട് പ്രിയപ്പെട്ടവരെ ഇന്നലെ നട്ട ഒരു ചെടിപോലും നഷ്ടപ്പെടാതെ നോക്കണേ -സംഗതി ഒരു രൂപക്ക് ഇക്കാലത്ത് ഒന്നും കിട്ടില്ലെങ്കിലും

രൂപ രൂപ തന്നെയാണല്ലൊ!

മരം മുറിച്ചു തന്നെയല്ലേ ഇപ്പോഴും കടലാസുണ്ടാക്കി പത്രം അച്ചടിക്കുന്നത്? സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ വകുപ്പില്‍ നിന്നും ഒരു പത്രക്കുറിപ്പ് കൊടുത്താല്‍പ്പോരെ ?

പത്രങ്ങള്‍ വാര്‍ത്ത കൊടുക്കാതിരിക്കുമൊ?

ലോക പരിസ്തിതി ദിനത്തില്‍ പത്രങ്ങളില്‍ പരസ്യവും കൊടുത്ത് മരം മുറിയെ പ്രൊല്‍സാഹിപ്പിക്കണോ എന്ന് എന്റെ ഒരു പത്രക്കാരന്‍ ചങ്ങാതിയോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതിങ്ങിനെ:

'പരിസ്തിതി എന്തായാലും പരസ്യം നന്നാകണം ' അതാവണമത്രെ നമ്മ ലൈന്‍- ചെലപ്പോ അങ്ങിനെ വേണമായിരിക്കും ലേ?


ഒരു റീം പേപ്പറുണ്ടാക്കാന്‍ 12 മരം വേണമെന്നാണ് ലോകം അംഗീകരിച്ച കണക്ക് എന്നുള്ളതിരിക്കേ കഴിഞ്ഞ ദിവസങ്ങളില്‍ മരം നടല്‍ പരസ്യം കൊടുത്ത വകയില്‍ മാത്രം ആയിരക്കണക്കിന് മരങ്ങളാണ് ഇല്ലാതായതെന്ന കാര്യം നാരദാ ന്യുസ് ചൂണ്ടിക്കാണിച്ചിരുന്നു. നല്‍കിയ പരസ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പരസ്യ നിരക്ക് മനോരമയ്ക്കാണ് ഓള്‍ എഡിഷന്‍ കളര്‍ പരസ്യത്തിന് സ്‌ക്വയര്‍ സെന്റീ മീറ്ററിന് 10650 രൂപ വരും. ഒന്നാം പേജിലെ ഫുള്‍ പരസ്യം 1580 സ്വ്ക്വയര്‍ ഫീറ്റാണ്. സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് 50 ശതമാനത്തില്‍ താഴെ ഡിസ്‌ക്കൗണ്ടുണ്ട്. അതു കൂട്ടിയാല്‍ പോലും മനോരമയ്ക്ക് മാത്രം 70 ലക്ഷം രൂപയോളം മനോരമയ്ക്ക് മാത്രമാകും. കുറഞ്ഞ റേറ്റ് മംഗളത്തിനും ദീപികയ്ക്കും വരെ 1500 രൂപയോളം സ്‌ക്വയര്‍ ഫീറ്റ് നിരക്കുണ്ട്.

ഒരു കോടി മരം മരം നടാന്‍ പരസ്യ ഇനത്തില്‍ മാത്രം എത്ര കോടി രൂപ ചെലവാക്കിയെന്ന കണക്ക് വരുന്നതോടെ സമൂഹത്തിനുമുന്നില്‍ ഇളിഭ്യരാകാനുള്ള വഴിയാണ് ഹരിത കേരള മിഷനും പിആര്‍ഡിയും ഒരുക്കിയിരിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ഫുള്‍ പേജ് പരസ്യം സകല പത്രത്തിലും നല്‍കിയതിനു പിന്നാലെയാണ് 'പരിസ്ഥിതി വിനാശ പരസ്യം' നല്‍കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വിവാദത്തില്‍പ്പെട്ടത്.