മഹിജയടക്കമുള്ളവരെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണം: ജിഷ്ണുവിന്റെ പിതാവ് മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി

മഹിജയ്ക്കും മറ്റു ബന്ധുക്കൾക്കുമെതിരായ അതിക്രമം നടത്തിയ പൊലീസ് ഉ​ദ്യോ​ഗസ്ഥർക്കെതിരായ കേസ് അട്ടമറിച്ചെന്നാണ് ഇവരുടെ പരാതി. കേസ് അട്ടിമറിക്കാന്‍ കേസിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ശ്രമം നടക്കുന്നതായും പിജി വിദ്യാര്‍ത്ഥികളാണ് ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ മഹിജയടക്കമുള്ളവരെ മർദ്ദിച്ച പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ പിതാവ് മനുഷ്യവകാശ കമ്മീഷനു പരാതി നൽകി. കേസ് അട്ടിമറിച്ച പാെലീസ് ഉദ്യോ​ഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നു പരാതിയിൽ പറയുന്നു.

മഹിജയ്ക്കും മറ്റു ബന്ധുക്കൾക്കുമെതിരായ അതിക്രമം നടത്തിയ പൊലീസ് ഉ​ദ്യോ​ഗസ്ഥർക്കെതിരായ കേസ് അട്ടമറിച്ചെന്നാണ് ഇവരുടെ പരാതി. കേസ് അട്ടിമറിക്കാന്‍ കേസിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ശ്രമം നടക്കുന്നതായും പിജി വിദ്യാര്‍ത്ഥികളാണ് ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജിഷ്ണുവിന് നീതി കിട്ടേണ്ടവിഷയം ഏറ്റെടുത്തിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ പി മോഹനദാസ് പറഞ്ഞു. മനുഷ്യാവകാശ ലംഘനം അം​ഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.