നാരദാ ന്യൂസ് വാർത്ത ഞെട്ടിപ്പിക്കുന്നത്; പൊലീസ് മനസ്സുവച്ചാൽ ഒരു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിയുമെന്ന് ജിഷ്ണുവിന്റെ കുടുംബം

പ്രതികളെ പിടികൂടുന്നതിൽ പൊലീസ് കാട്ടുന്ന അലംഭാവമാണ് നാരദാ ന്യൂസ് പുറത്തുകൊണ്ടുവന്നതെന്നും ശ്രീജിത്ത് അഭിപ്രായപ്പെട്ടു. ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിച്ച് മാത്രമാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ നാരദ ന്യൂസ് സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നത് ആശാവഹമാണെന്നും ശ്രീജിത്ത് പറഞ്ഞു.

നാരദാ ന്യൂസ് വാർത്ത ഞെട്ടിപ്പിക്കുന്നത്; പൊലീസ് മനസ്സുവച്ചാൽ ഒരു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിയുമെന്ന് ജിഷ്ണുവിന്റെ കുടുംബം

ജിഷ്ണു കേസിൽ ഉൾപ്പെട്ട മൂന്നാം പ്രതി പ്രവീൺ നാട്ടിൽ സ്വൈരമായി വിഹരിക്കുന്നുവെന്ന നാരദാ ന്യൂസ് വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നു ജിഷ്ണുവിന്റെ കുടുംബം. പൊലീസ് മനസ്സുവെച്ചാൽ ഒരു മണിക്കൂറിനകം പ്രതികളെ പിടികൂടാൻ കഴിയുമെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമരം തുടരുന്ന ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്ത് നാരദ ന്യൂസിനോട് പ്രതികരിച്ചു.

പ്രതികളെ പിടികൂടുന്നതിൽ പൊലീസ് കാട്ടുന്ന അലംഭാവമാണ് നാരദാ ന്യൂസ് പുറത്തുകൊണ്ടുവന്നതെന്നും ശ്രീജിത്ത് അഭിപ്രായപ്പെട്ടു. ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിച്ച് മാത്രമാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ നാരദ ന്യൂസ് സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നത് ആശാവഹമാണെന്നും ശ്രീജിത്ത് പറഞ്ഞു.

ജിഷ്ണുകേസിലെ മൂന്നാം പ്രതിയും നെഹ്‌റു കോളേജ് അധ്യാപകനുമായ സി പി പ്രവീൺ ജന്മനാട്ടിൽ സ്വതന്ത്ര വിഹാരം നടത്തുകയാണെന്ന വാർത്ത നാരദാ ന്യൂസ് പുറത്തുവിട്ടിരുന്നു. പ്രതികളെ പിടികൂടാൻ ഊർജിത ശ്രമം നടത്തുന്നതായി പോലീസും സർക്കാരും അവകാശപ്പെടുന്നതിനിടെയാണ് പ്രതി നാട്ടുകാരുടെ കണ്മുന്നിൽ പ്രവീൺ വിലസുന്നത്.