നെഹ്‌റു കോളേജിലെ ഇടിമുറിയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെയെന്ന് സംശയം; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രക്തക്കറ ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍ പെടുന്നതാണെന്ന് സ്ഥിരീകരിച്ചത്. ജിഷ്ണു പ്രണോയിയുടെ ബ്ലഡ് ഗ്രൂപ്പും ഒ പോസിറ്റീവായിരുന്നു. സ്ഥിരീകരണത്തിനായി മാതാപിതാക്കളുടെ രക്ത സാമ്പിളും പരിശോധിക്കും. രക്തക്കറ ജിഷ്ണുവിന്റെതാണോ എന്ന് സ്ഥിരീകരിക്കാനായി ഇനി കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും. ശാസ്ത്രീയ തെളിവുകള്‍ക്കായാണ് ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ ഡിഎന്‍എ പരിശോധന നടത്തുന്നത്. ഇതിനായി ഫോറന്‍സിക് സംഘം ഇന്ന് ജിഷ്ണുവിന്റെ വളയത്തുള്ള വീട്ടിലെത്തും

നെഹ്‌റു കോളേജിലെ ഇടിമുറിയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെയെന്ന് സംശയം; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

പാമ്പാടി നെഹ്‌റു കോളേജിലെ പി ആര്‍ ഒയുടെ മുറിയില്‍ കണ്ടെത്തിയ രക്തക്കറ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെതെന്ന് സംശയം.

രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പില്‍ പെട്ടത് തന്നെയാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രക്തക്കറ ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍ പെടുന്നതാണെന്ന് സ്ഥിരീകരിച്ചത്. ജിഷ്ണു പ്രണോയിയുടെ ബ്ലഡ് ഗ്രൂപ്പും ഒ പോസിറ്റീവായിരുന്നു.

രക്തക്കറ ജിഷ്ണുവിന്റെതാണോ എന്ന് സ്ഥിരീകരിക്കാനായി ഇനി കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടിവരും. സ്ഥിരീകരണത്തിനായി മാതാപിതാക്കളുടെ രക്ത സാമ്പിളും പരിശോധിക്കും. ശാസ്ത്രീയ തെളിവുകള്‍ക്കായാണ് ജിഷ്ണുവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ ഡിഎന്‍എ പരിശോധന നടത്തുന്നത്. ഇതിനായി ഫോറന്‍സിക് സംഘം ഇന്ന് ജിഷ്ണുവിന്റെ വളയത്തുള്ള വീട്ടിലെത്തും.

പാമ്പാടി നെഹ്റു കോളെജിലെ പിആര്‍ഒ ആയ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയില്‍ നിന്നുമാണ് രക്തക്കറ കണ്ടെത്തിയിരുന്നത്.

ജിഷ്ണുവിന്റെ മൃതദേഹത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. രക്തക്കറയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ജിഷ്ണുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അമ്മാവനായ ശ്രീജിത്ത് നാരദാന്യൂസിനോടു പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകളെല്ലാം അതിലേക്ക് സൂചന നല്‍കുന്നതാണെന്നും അദേഹം ആവര്‍ത്തിച്ചു.

Read More >>