ജിഷ്ണു കേസ്: മൂന്നാംപ്രതിയും നെഹ്രു കോളേജ് വൈസ് പ്രിൻസിപ്പലുമായ ശക്തിവേൽ അറസ്റ്റിൽ

ജിഷ്ണുവിന്റെ അമ്മയുടേയും സഹോദരിയുടേയും സമരം ശക്തമായതിനെ തുടർന്ന് നിയോ​ഗിക്കപ്പെട്ട പ്രത്യേക സംഘമാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവിന്റെ ഫോൺ പിന്തുടർന്നു നടത്തി അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്. കോയമ്പത്തൂരിലെ ഒരു സമ്പന്ന കോളനിയിൽ നിന്നും തമിഴ്നാട് രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ജിഷ്ണു കേസ്: മൂന്നാംപ്രതിയും നെഹ്രു കോളേജ് വൈസ് പ്രിൻസിപ്പലുമായ ശക്തിവേൽ അറസ്റ്റിൽ

പാമ്പാടി നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തിൽ മൂന്നാംപ്രതിയും പാമ്പാടി നെഹ്രു കോളേജ് വൈസ് പ്രിൻസിപ്പലുമായ ശക്തിവേൽ അറസ്റ്റിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജിഷ്ണുവിന്റെ അമ്മയുടേയും സഹോദരിയുടേയും സമരം ശക്തമായതിനെ തുടർന്ന് നിയോ​ഗിക്കപ്പെട്ട പ്രത്യേക സംഘമാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവിന്റെ ഫോൺ പിന്തുടർന്നു നടത്തി അന്വേഷണമാണ് അറസ്റ്റിലേക്കു നയിച്ചത്.

കോയമ്പത്തൂരിലെ ഒരു സമ്പന്ന കോളനിയിൽ നിന്നും തമിഴ്നാട് രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആകെ അ‍ഞ്ചുപ്രതികളുള്ള കേസിൽ ഒന്നാംപ്രതിയും നെഹ്രു ​ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനുമായ പി കൃഷ്ണദാസിനെയും രണ്ടാംപ്രതിയും കോളേജ് പിആർഒയുമായ സഞ്ജിത് വിശ്വനാഥനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇവരെ വിട്ടയച്ചിരുന്നു.

യഥാക്രമം നാലും അ‍ഞ്ചും പ്രതികളും അധ്യാപകരുമായ സിപി പ്രവീൺ, വിപിൻ എന്നിവരാണ് ഇനി അറസ്റ്റിലാവാനുള്ളത്. ജിഷ്ണുവിനെ ഇടിമുറിയിലിട്ടു മർദ്ദിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ് ശക്തിവേൽ എന്നു പോലീസ് കണ്ടെത്തിയിരുന്നു. ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പൽ നിലപാട് എടുത്തിട്ടും കോപ്പിയടിച്ചുവെന്ന് തെളിയിക്കാന്‍ ഉത്തരങ്ങള്‍ വെട്ടി വ്യാജ ഒപ്പിട്ടതും ശക്തിവേൽ ആയിരുന്നു.

കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്നു ശക്തിവേൽ. പിന്നീട് ഇയാളെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ വലയിലാവുന്നത്.