ജിഷ വധക്കേസില്‍ രഹസ്യവിചാരണ നടത്താന്‍ കോടതി തീരുമാനം

വിചാരണ നടപടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം തീരുമാനിച്ചത്. കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെയാണ് ഇന്നു രഹസ്യ വിചാരണ നടത്തുന്നത്. രണ്ടാം സാക്ഷിയായ ജിഷയുടെ അമ്മ രാജേശ്വരിയെ നാളെയാണ് വിസ്തരിക്കുക.

ജിഷ വധക്കേസില്‍ രഹസ്യവിചാരണ നടത്താന്‍ കോടതി തീരുമാനം

ജിഷ വധക്കേസില്‍ രഹസ്യവിചാരണ നടത്താന്‍ കോടതി തീരുമാനം. കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെയാണ് ഇന്നു രഹസ്യ വിചാരണ നടത്തുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം.

വിചാരണ നടപടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം തീരുമാനിച്ചത്. കേസില്‍ രണ്ടാം സാക്ഷിയായ ജിഷയുടെ അമ്മ രാജേശ്വരിയെ നാളെയാണ് വിസ്തരിക്കുക. ഏപ്രില്‍ അഞ്ചുവരെ നടക്കുന്ന ഒന്നാംഘട്ട വിചാരണയില്‍ 21 സാക്ഷികളെ വിസ്തരിക്കും.

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ വീട്ടില്‍ അതിക്രമിച്ചുകയറി മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. 2016 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. ബംഗാള്‍ സ്വദേശി അമീറുല്‍ ഇസ്ലാം ആണ് കേസിലെ പ്രതി. ഏപ്രില്‍ 28നു രാത്രി എട്ടോടെ പെരുമ്പാവൂരിലെ വീടിനുള്ളിലാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

കേസില്‍ ദീര്‍ഘകാലം നീണ്ട ആദ്യ അന്വേഷണം ഫലം കാണാത്ത പശ്ചാത്തലത്തില്‍ രൂപീകരിച്ച എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് അമീറുല്‍ ഇസ്ലാമിനെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അമീര്‍ പിടിയിലായത്.


Read More >>