ജസ്ന തിരോധാനം; ചെങ്ങന്നൂർ അനാഥാലയത്തിലെ ചാണകക്കുഴിയിൽ നിന്നും അസ്ഥിക്കഷ്ണങ്ങൾ: കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്

കാണാതായ ജസ്ന ഉൾപ്പെടെ നിരവധി പേരെ ഈ അനാഥാലയത്തിൽ എത്തിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരിൽ പലരും മരണപ്പെട്ടുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.

ജസ്ന തിരോധാനം; ചെങ്ങന്നൂർ അനാഥാലയത്തിലെ ചാണകക്കുഴിയിൽ നിന്നും അസ്ഥിക്കഷ്ണങ്ങൾ: കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്

ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ഇരുട്ടിൽ തപ്പുന്നതിനിടെ ഞെട്ടിക്കുന്ന വഴിത്തിരിവായി ചെങ്ങന്നൂർ അനാഥാലയത്തിൽ നിന്നും അസ്ഥിക്കഷ്ണങ്ങൾ കണ്ടെടുത്തു. ചെങ്ങന്നൂര്‍ സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രദീപ് കോശി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കഴിഞ്ഞ ദിവസം നൽകിയ പരാതിയിന്മേലാണ് ചെങ്ങന്നൂർ മുളക്കുഴയിലെ അനാഥാലയത്തിൽ പൊലീസ് പരിശോധന നടത്തിയത്.

കാണാതായ ജസ്ന ഉൾപ്പെടെ നിരവധി പേരെ ഈ അനാഥാലയത്തിൽ എത്തിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരിൽ പലരും മരണപ്പെട്ടുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ അനാഥാലയത്തിലെ ചാണകക്കുഴിയിൽ ഇട്ടിരിക്കുകയാണെന്നും അദ്ദേഹം നൽകിയ പരാതിയിൽ വിശദമാക്കുന്നു. ഈ പരാതി പ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്.

നാല് അറകളുള്ള ഈ ചാണകക്കുഴി സ്ഥിതി ചെയ്യുന്നത് വാഹനങ്ങള്‍ക്ക് കടന്ന് ചെല്ലാന്‍ സാധിക്കാത്ത സ്ഥലത്താണ്. അനാഥാലയത്തിലെ അന്തേവാസികളില്‍ ചിലരേയും തൊഴിലാളികളേയും ഉപയോഗിച്ച് ചാണകം വാരിമാറ്റിയാണ് തെരച്ചില്‍ നടത്തിയത്. മൂന്ന് ദിവസത്തോളം നീണ്ട തെരച്ചിലിനൊടുവിൽ ചില അസ്ഥിക്കഷ്ണങ്ങൾ പൊലീസിന് ലഭിച്ചു. മനുഷ്യരുടേതാണോ എന്നറിയുന്നതിന് വേണ്ടി പൊലീസ് ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അസ്ഥിക്കഷങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ് വീണ്ടും അനാഥാലയത്തില്‍ പരിശോധന നടത്തി.

ഏതാണ്ട് ഏഴ് ഏക്കറിലാണ് ചെങ്ങന്നൂര്‍ മുഴക്കുഴിയിലെ ഈ അനാഥാലയം സ്ഥിതി ചെയ്യുന്നത്. മാനസിക വൈകല്യമുള്ള 105 അന്തേവാസികളാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. അനാഥാലയത്തിൻ്റെ പ്രവർത്തനത്തെപ്പറ്റി നേരത്തെയും പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബർ ഒൻപതിന് മനുഷ്യാവകാശ കമ്മീഷന്‍ ഈ അനാഥാലയം സന്ദര്‍ശിച്ചിരുന്നു. സന്ദർശനത്തിനു ശേഷം അനാഥാലയത്തില്‍ നിന്നും സ്ത്രീകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് അധികൃതര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. ഇത് പ്രകാരം ഇരുന്നൂറോളം പേരെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Read More >>