കോഴിക്കോട് ജല്ലി മിഠായി കഴിച്ച നാലുവയസ്സുകാരന്‍ മരിച്ചു; മാതാവ് ഗുരുതര നിലയില്‍

വ്യാഴാഴ്ചയാണ് ഇവര്‍ കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ചത്. വീട്ടില്‍ എത്തിയതിനു ശേഷം ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട യൂസഫലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഹറാബിയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായത്. മാെഫ്യൂസല്‍ സ്റ്റാന്‍ഡിലെ റോയല്‍ ബേക്കറിയില്‍ നിന്നു വാങ്ങിയ ടൈഗര്‍ ഹൈക്കൗണ്ട് ജല്ലി കമ്പനിയുടെ മിഠായിയാണ് ഇരുവരും കഴിച്ചത്. മാര്‍ച്ച് 25 നിര്‍മിച്ച മിഠായി മെയ് 25 വരെ ഉപയോഗിക്കാമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്

കോഴിക്കോട് ജല്ലി മിഠായി കഴിച്ച നാലുവയസ്സുകാരന്‍ മരിച്ചു; മാതാവ് ഗുരുതര നിലയില്‍

കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്ന് ജല്ലി മിഠായി വാങ്ങിക്കഴിച്ച നാലുവയസ്സുകാരന്‍ മരിച്ചു. കൊയിലാണ്ടി കാപ്പാട് പാലോടയില്‍ ബഷീര്‍- സുഹറാബി ദമ്പതികളുടെ മകന്‍ യൂസഫലിയാണ് മരിച്ചത്. മകനൊപ്പം ജല്ലി മിഠായി കഴിച്ച സുഹറാബിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജല്ലി മിഠായി കഴിച്ച ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വ്യാഴാഴ്ചയാണ് ഇവര്‍ കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ചത്. വീട്ടില്‍ എത്തിയതിനു ശേഷം ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട യൂസഫലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഹറാബിയ്ക്കും ദേഹാസ്വാസ്ഥമുണ്ടായത്. മാെഫ്യൂസല്‍ സ്റ്റാന്‍ഡിലെ റോയല്‍ ബേക്കറിയില്‍ നിന്നു വാങ്ങിയ ടൈഗര്‍ ഹൈക്കൗണ്ട് ജല്ലി കമ്പനിയുടെ മിഠായിയാണ് ഇരുവരും കഴിച്ചത്. മാര്‍ച്ച് 25 നിര്‍മിച്ച മിഠായി മെയ് 25 വരെ ഉപയോഗിക്കാമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്‌നാട്ടിലെ മധുരൈ ഗോപാല്‍ നഗറിലെ നാഷണല്‍ കോണ്‍ഫിക്ഷ്‌നറിയാണ് നാരങ്ങാ അല്ലി രൂപത്തിലുള്ള ജല്ലി മിഠായി തയ്യാറാക്കുന്നത്. പല ഫ്‌ളേവറില്‍ ഇറങ്ങുന്ന ജല്ലി മിഠായി കടകളില്‍ സുലഭമായി ലഭിക്കാറുണ്ട്. മിഠായില്‍ എങ്ങനെ വിഷബാധയുണ്ടായി എന്നതിനെക്കുറിച്ചറിയാനുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Read More >>