റിപ്പോർട്ടിലൂടെ കുത്തിയ വിജയാനന്ദിനെ കത്തിലൂടെ തിരിച്ചുകുത്തി ജേക്കബ് തോമസ്; സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് ആവശ്യം

ഉന്നത സ്ഥാനത്തുനിന്നും വിരമിക്കുന്നവർക്ക് നിയമനം നൽകിയാൽ അതിന് എല്ലാവർക്കും ഒരേ മാനദണ്ഡം പാലിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. കൂടാതെ, 25 വർഷമാണ് പ്രവർത്തി പരിചയമായി കണക്കാക്കുന്നതെങ്കിൽ അതെല്ലാവർക്കും ബാധകമാക്കണമെന്നും ജേക്കബ് തോമസ് കത്തിൽ പറയുന്നു. ചീഫ് സെക്രട്ടറി പദത്തിൽ നിന്നും വിരമിച്ച എസ് എം വിജയാനന്ദിനു സർക്കാർ എന്തെങ്കിലും പുതിയ ചുമതല നൽകിയേക്കുമെന്ന സൂചനകൾ നിലനിൽക്കവെയാണ് ജേക്കബ് തോമസിന്റെ കത്ത് എന്നതാണ് ശ്രദ്ധേയം.

റിപ്പോർട്ടിലൂടെ കുത്തിയ വിജയാനന്ദിനെ കത്തിലൂടെ തിരിച്ചുകുത്തി ജേക്കബ് തോമസ്; സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് ആവശ്യം

തന്നെ പ്രതിക്കൂട്ടിലാക്കി എ ജിക്കു റിപ്പോർട്ട് നൽകിയ മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് കത്തിലൂടെ ജേക്കബ് തോമസിന്റെ കുത്ത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്നു കാട്ടി ജേക്കബ് തോമസ് സർക്കാരിനു കത്ത് നൽകി. സ്ഥാനമൊഴിയുന്നതിനു മൂന്നുദിവസം മുമ്പാണ് മുൻ വിജിലൻസ് ഡയറക്ടർ ഇത്തരമൊരു കത്ത് സർക്കാരിനു കൈമാറിയത്.

ഉന്നത സ്ഥാനത്തുനിന്നും വിരമിക്കുന്നവർക്ക് നിയമനം നൽകിയാൽ അതിന് എല്ലാവർക്കും ഒരേ മാനദണ്ഡം പാലിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. കൂടാതെ, 25 വർഷമാണ് പ്രവർത്തി പരിചയമായി കണക്കാക്കുന്നതെങ്കിൽ അതെല്ലാവർക്കും ബാധകമാക്കണമെന്നും ജേക്കബ് തോമസ് കത്തിൽ പറയുന്നു.

ചീഫ് സെക്രട്ടറി പദത്തിൽ നിന്നും വിരമിച്ച എസ് എം വിജയാനന്ദിനു സർക്കാർ എന്തെങ്കിലും പുതിയ ചുമതല നൽകിയേക്കുമെന്ന സൂചനകൾ നിലനിൽക്കവെയാണ് ജേക്കബ് തോമസിന്റെ കത്ത് എന്നതാണ് ശ്രദ്ധേയം.

ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും തമിഴ്നാട്ടിലെ സ്വത്തുവിവരം മറച്ചുവച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വിരമിക്കുംമുമ്പ് എസ് എം വിജയനാനന്ദ് എ ജിക്കു റിപ്പോർട്ട് നൽകിയത്. ഇതിനു തൊട്ടുപിന്നാലെയാണ് അതിനു മറുപടിയെന്നോണം ജേക്കബ് തോമസിന്റെ കത്ത്.

മൂന്നു ആരോപണങ്ങളെക്കുറിച്ചാണ് എ ജിക്കു നൽകിയ റിപ്പോർട്ടിൽ വിജയാനന്ദ് വിശദമായി പറയുന്നത്. ജേക്കബ് തോമസിനെതിരായ കേസില്‍ ഹാജരാകാനായി ഇക്കാര്യങ്ങളില്‍ എ ജി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. അതേസമയം, താൻ വസ്തുതകള്‍ അതേപടി അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വിജയാനന്ദിന്റെ പ്രതികരണം.