ജേക്കബ് തോമസ് ഒരു മാസത്തേക്കു കൂടി അവധിയിൽ; സർക്കാരിന് അപേക്ഷ നൽകി

മുമ്പെടുത്ത ഒരു മാസത്തെ അവധി ഇന്നു തീരാനിരിക്കെയാണ് അദ്ദേഹം വീണ്ടും അവധിയിൽ പ്രവേശിച്ചത്. വിജിലൻസിനെതിരെ ഹൈക്കോടതിയിൽ നിന്നും തുടർച്ചയായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ഒരുമാസത്തെ അവധിയിൽ പ്രവേശിക്കാൻ ജേക്കബ് തോമസിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത്. പകരം ചുമതല ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നൽകുകയും ചെയ്തിരുന്നു.

ജേക്കബ് തോമസ് ഒരു മാസത്തേക്കു കൂടി അവധിയിൽ; സർക്കാരിന് അപേക്ഷ നൽകി

സർക്കാർ നിർദേശത്തെ തുടർന്ന് അവധിയെടുത്ത വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഒരു മാസത്തേക്കു കൂടി അവധി നീട്ടി. ഇതു സംബന്ധിച്ചുള്ള അപേക്ഷ ജേക്കബ് തോമസ് സർക്കാരിനു കൈമാറി. മുമ്പെടുത്ത ഒരു മാസത്തെ അവധി ഇന്നു തീരാനിരിക്കെയാണ് അദ്ദേഹം വീണ്ടും അവധിയിൽ പ്രവേശിച്ചത്.

വിജിലൻസിനെതിരെ ഹൈക്കോടതിയിൽ നിന്നും തുടർച്ചയായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് ഒരുമാസത്തെ അവധിയിൽ പ്രവേശിക്കാൻ ജേക്കബ് തോമസിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചത്. പകരം ചുമതല ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നൽകുകയും ചെയ്തിരുന്നു.

വിജിലൻസ് ഡയറക്ടർ പദവി സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാലാണ് അവധി നീട്ടാന്‍ ജേക്കബ് തോമസ് തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തില്‍ ബെഹ്റയെ സ്ഥിരമായി വിജിലന്‍സ് ഡയറക്ടറാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടി പി സെന്‍കുമാറിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നതോടെ ബെഹ്റയെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിട്ടുണ്ട്. ഈ സാഹ​ചര്യത്തിലാണ് വിജിലൻസ് ഡയറക്ടർ സ്ഥാനം ബെഹ്റയിൽ തന്നെ നിക്ഷിപ്തമാകാനുള്ള സാധ്യത നിലനിൽക്കുന്നത്.