50000 രൂപ കടം വാങ്ങിയത്; വ്യാജ വില്‍പ്പത്രം നിര്‍മ്മിക്കാന്‍ ജോളിയെ സഹായിച്ചിട്ടില്ലെന്ന് ലീഗ് നേതാവ്

അതേ സമയം കൂടത്തായിക്കേസിലെ വ്യാജ വില്‍പ്പത്രം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കോഴിക്കോട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി

50000 രൂപ കടം വാങ്ങിയത്; വ്യാജ വില്‍പ്പത്രം നിര്‍മ്മിക്കാന്‍  ജോളിയെ സഹായിച്ചിട്ടില്ലെന്ന് ലീഗ് നേതാവ്

കൂടത്തായി കൊലപാതക്കേസിലെ പ്രതി ജോളിയെ വ്യാജ വില്‍പ്പത്രം തയ്യാറാക്കാന്‍ സഹായിച്ചിട്ടില്ലെന്ന് ലീഗ് നേതാവായ ഇമ്പിച്ചി മൊയ്തീന്‍. സമീപത്തുള്ള വീടുകളുടെ നികുതിയടക്കാന്‍ വില്ലേജ് ഓഫീസിലേക്ക് പോകുമ്പോള്‍ ജോളിയുടെ സ്ഥലത്തിന്റെ നികുതിയടക്കാനും കൊണ്ടുപോയിരുന്നു,എന്നാല്‍ കേസുള്ളതിനാല്‍ നികുതിയടക്കാന്‍ കഴിയില്ലെന്നാണ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചത്. രണ്ടര വര്‍ഷം മുന്‍പ് മകന് ദുബായിയില്‍ പോകുന്നതിനായി ജോളിയുടെ കയ്യില്‍ നിന്ന് 50000 രൂപ കടം വാങ്ങിയിരുന്നതായി ഇയാള്‍ സമ്മതിച്ചിരുന്നു. ഇരുപത് ദിവസം മുന്‍പ് പോലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നു പ്രത്യേക നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ലീഗ് നേതാവ് പറഞ്ഞു. ജോളിയുമായി ഇമ്പിച്ചി മൊയ്തീന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതിന് തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ജോളിക്കൊപ്പം ഇയാള്‍ ബാങ്കില്‍ പോയതിന്റെ സിസിടിവി ദൃ​ശ്യ​ങ്ങ​ളാണ് പോലീസിന് ലഭിച്ചത്.

ടോം ​തോ​മ​സി​​​​ന്റെ വ്യാ​ജ ഒ​സ്യ​ത്ത്​ നി​ർ​മി​ച്ച​ശേ​ഷം വി​ല്ലേ​ജ്​ ഓ​ഫി​സി​ൽ നി​കു​തി​യ​ട​ച്ച്​ ക്രമപ്പെടുത്തന്‍ ജോളി ഇമ്പിച്ചി മൊയ്തീന്റെ സഹായമാണ് തേടിയിരുന്നത്. അതേ സമയം കൊലപാതകങ്ങളെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ലീഗ് നേതാവ് പോലീസിനോട് വ്യക്തമാക്കിയത്. അതേ സമയം കൂടത്തായിക്കേസിലെ വ്യാജ വില്‍പ്പത്രം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കോഴിക്കോട് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി .

Read More >>