ഇറ്റ്‌സ് ഷോ ടൈം: സാഹോയുടെ ടീസര്‍ പുറത്തിറങ്ങി

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിലെ പ്രധാന വേഷം.

ഇറ്റ്‌സ് ഷോ ടൈം: സാഹോയുടെ ടീസര്‍ പുറത്തിറങ്ങി

പ്രഭാസിനെ നായകനാക്കി സുജിത് സിങ് സംവിധാനം ചെയ്യുന്ന സാഹോയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ് . തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ് എന്നി ഭാഷകളിലാണ് ടീസര്‍ പുറത്തിറക്കിയിട്ടുള്ളത്. വിഷ്വല്‍ എഫക്ടിന് പ്രാധാന്യം നല്‍ക്കുന്ന ചിത്രമായിരിക്കും എന്ന് സുജിത് പറയുന്നു. വംശി കൃഷ്ണാറെഡി, പ്രമോദ് ഉപ്പാലപതിയും ചേര്‍ന്ന് 150 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ശങ്കര്‍ എഹ്‌സാനാണ് സാഹോയില്‍ സംഗീതം നിര്‍വഹിക്കുന്നത്. തമിഴ്,തെലുങ്ക് സിനിമകളില്‍ കൂടുതല്‍ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള ആര്‍ മധിയാണ് സാഹോയില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. നീല്‍നിഥിന്‍ വില്ലനായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ്,തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരക്കും. യുവി ക്രിയേഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2018 ല്‍ ചിത്രം തിയേറ്ററുകളിലെത്തും.