ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയ പ്രചാരകന്‍ അഫ്ഗാനിസ്ഥാനിലുള്ള മലയാളിയാണെന്നു എന്‍ഐഎ

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വാട്ട്സാപ്പ് ഗ്രൂപ്പായ മെസേജ് ടു കേരളയില്‍ തന്റെ സമ്മതമില്ലാതെ ചേര്‍ത്തുവെന്നു കാട്ടി കാസര്‍ഗോഡ് സ്വദേശി ഹാരിസ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും തനിക്കു ഐഎസിന്റെ സന്ദേശങ്ങള്‍ വന്നിരുന്നുവെന്നും ഹാരിസ് വെളിപ്പെടുത്തിയിരുന്നു...

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആശയ പ്രചാരകന്‍ അഫ്ഗാനിസ്ഥാനിലുള്ള മലയാളിയാണെന്നു എന്‍ഐഎ

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് അഫ്ഗാനിസ്ഥാനിലുള്ള മലയാളിയാണെന്നു വെളിപ്പെടുത്തി എന്‍ഐഎ. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്‍ റാഷിദാണ് ഐഎസിന്റെ സന്ദേശങ്ങള്‍ മലയാളികളില്‍ എത്തിക്കുവാനുള്ള സമൂഹ മാധ്യമ കൂട്ടായ്മകള്‍ കൈകാര്യം ചെയ്യുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. അബ്ദുള്‍ റാഷീദിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം എന്‍ഐഎ തേടിയിട്ടുണ്ട്.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വാട്ട്സാപ്പ് ഗ്രൂപ്പായ മെസേജ് ടു കേരളയില്‍ തന്റെ സമ്മതമില്ലാതെ ചേര്‍ത്തുവെന്നു കാട്ടി കാസര്‍ഗോഡ് സ്വദേശി ഹാരിസ് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും തനിക്കു ഐഎസിന്റെ സന്ദേശങ്ങള്‍ വന്നിരുന്നുവെന്നും ഹാരിസ് വെളിപ്പെടുത്തിയിരുന്നു. പ്രസ്തുത ഗ്രൂപ്പില്‍ നിന്നുള്ള ബ്ദസന്ദേശങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഫ്ഗാനിസ്ഥാനിലെ നമ്പറില്‍ നിന്നുമാണ് രൂപീകരിച്ചിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഗ്രൂപ്പ് അഡ്മിന്റെ പേര് കാണിക്കുന്നത് ഇസ എന്നാണ്. പാലക്കാടു നിന്നു കാണാതായ ഇസയാണോ ഈ ഗ്രൂപ്പിന്റെ അഡ്മിന്‍ എന്നുള്ള സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായിട്ടുണ്ട്. ഇവര്‍ ഇക്കാര്യം പരിശോധിക്കുകയാണ്.