എന്റെ സൈബറിടത്തില്‍ നിങ്ങള്‍ക്ക് എന്തു കാര്യം പോരാളികളേ; കേരള സൈബര്‍ വാരിയേഴ്‌സിന്റെ സദാചാര കടന്നുകയറ്റത്തെ തുറന്നു കാട്ടി യുവതി

തന്റെ സഹപാഠിയായിരുന്ന സൈബര്‍ വാരിയേഴ്സിലെ ഒരംഗത്തിന്റെ സദാചാര ശ്രമങ്ങളെയാണ് ഇഷ ഇഷിക ഫേസ്ബുക്ക പോസ്റ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഒരുവര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചുംബനത്തെ കുറിച്ചും ആര്‍ത്തവത്തെ കുറിച്ചുമുളള പോസ്റ്റുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സൈബര്‍ പോരാളി അംഗം ഇഷയെ ചാറ്റിലൂടെ സമീച്ചത്...

എന്റെ സൈബറിടത്തില്‍ നിങ്ങള്‍ക്ക് എന്തു കാര്യം പോരാളികളേ; കേരള സൈബര്‍ വാരിയേഴ്‌സിന്റെ സദാചാര കടന്നുകയറ്റത്തെ തുറന്നു കാട്ടി യുവതി

പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ചെയ്ത് വാര്‍തതകളില്‍ നിറഞ്ഞ കേരള സൈബര്‍ വാരിയേഴ്‌സിനെതിരെ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇഷ ഇഷിക എന്ന യുവതിയാണ് കേരള സൈബര്‍ വാരിയേഴ്‌സിന്റെ സദാചാര കടന്നുകയറ്റത്തിനെതിരെ രംഗത്തെത്തിയത്.

തന്റെ സഹപാഠിയായിരുന്ന സൈബര്‍ വാരിയേഴ്സിലെ ഒരംഗത്തിന്റെ സദാചാര ശ്രമങ്ങളെയാണ് ഇഷ ഇഷിക ഫേസ്ബുക്ക പോസ്റ്റിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഒരുവര്‍ഷം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചുംബനത്തെ കുറിച്ചും ആര്‍ത്തവത്തെ കുറിച്ചുമുളള പോസ്റ്റുകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സൈബര്‍ പോരാളി അംഗം ഇഷയെ ചാറ്റിലൂടെ സമീച്ചത്. ഇത്തരം പോസ്റ്റുകള്‍ പെണ്‍കുട്ടികളെ അപകടത്തില്‍ ചാടിക്കുമെന്ന മുന്നറിയിപ്പും വാരിയേഴ്‌സ് അംഗം യുവതിക്കു നല്‍കിയിരുന്നു.

ഇത്തരത്തില്‍ ആങ്ങള ചമയുന്ന സൈബര്‍ വാരിയേഴ്സിന്റെ സഹായം തനിക്കാവശ്യമില്ലെന്നുപ്രഖ്യാപിച്ചാണ് ഇഷ പോസ്റ്റിട്ടിരിക്കുന്നത്. താന്‍ വാരിയേഴ്‌സ് അംഗവുമായിനടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഇഷ പോസ്റ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.