സ്വാശ്രയ കോളേജുകൾക്കു മൂക്കുകയറിടും: ജിഷ്ണുവിന്റെ പേരിൽ അടുത്ത സഭാ സമ്മേളനത്തിൽ നിയമം; അതു നമ്മുടെ കുടുംബമെന്നും ധനമന്ത്രി

ജിഷ്ണുവിന്റെ മരണത്തിനുത്തരവാദിയായ കൃഷ്ണദാസിനെയും കൂട്ടരെയും വിടില്ലെന്നു തന്നെയാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്. അറസ്റ്റിലായ അയാൾക്കെങ്ങനെ ജാമ്യം കിട്ടിയെന്നത് ദുരൂഹമാണ്. എന്നിട്ടും ഒരു ദിവസമെങ്കിൽ ഒരു ദിവസം ജയിലിൽക്കിടത്താനാണ് ഞങ്ങൾ നോക്കിയത്. കോടതിയോടാണോ കളിയെന്നു ചോദിച്ച് ജഡ്ജി പിന്നെയും അയാൾക്ക് ജാമ്യം കൊടുത്തു. ജഡ്ജിയെക്കുറിച്ച് എന്തെങ്കിലും ആക്ഷേപിക്കുകയല്ല ഞാൻ. എന്നാൽ, അരുതാത്തതെന്തോ നടന്നുവെന്ന് തോന്നലുണ്ട് പൊതുവിൽ- മന്ത്രി പറഞ്ഞു.

സ്വാശ്രയ കോളേജുകൾക്കു മൂക്കുകയറിടും: ജിഷ്ണുവിന്റെ പേരിൽ അടുത്ത സഭാ സമ്മേളനത്തിൽ നിയമം; അതു നമ്മുടെ കുടുംബമെന്നും ധനമന്ത്രി

സ്വാശ്രയ കോളേജുകൾക്ക് മൂക്കുകയറിടാൻ അടുത്ത നിയമസഭാസാമ്മളനത്തിൽ ജിഷ്ണു പ്രണോയിയുടെ പേരിൽ ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും കയറൂരിവിട്ട ഇവരെ പിടിച്ചുകെട്ടാൻതന്നെയാണ് തീരുമാനം. മലപ്പുറം ലോകസഭാ മണ്ഡലത്തിൽ വിവിധ എൽഡിഎഫ് കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജിഷ്ണുവിന്റെ അമ്മയെ പൊലീസ് വലിച്ചിഴക്കുന്ന പടം പത്രത്തിൽക്കണ്ട ആർക്കും സങ്കടം തോന്നും. എനിക്കും സങ്കടം തോന്നി. മകനെ നഷ്ടപ്പെട്ട അമ്മയുടെ വികാരപ്രകടനത്തോട് ഒരെതിർപ്പുമില്ല. അതു നമുക്ക് മനസ്സിലാവും. നമ്മുടെ കുടുംബമാണവർ.

ജിഷ്ണുവിന്റെ മരണത്തിനുത്തരവാദിയായ കൃഷ്ണദാസിനെയും കൂട്ടരെയും വിടില്ലെന്നു തന്നെയാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്. അറസ്റ്റിലായ അയാൾക്കെങ്ങനെ ജാമ്യം കിട്ടിയെന്നത് ദുരൂഹമാണ്. എന്നിട്ടും ഒരു ദിവസമെങ്കിൽ ഒരു ദിവസം ജയിലിൽക്കിടത്താനാണ് ഞങ്ങൾ നോക്കിയത്. കോടതിയോടാണോ കളിയെന്നു ചോദിച്ച് ജഡ്ജി പിന്നെയും അയാൾക്ക് ജാമ്യം കൊടുത്തു. ജഡ്ജിയെക്കുറിച്ച് എന്തെങ്കിലും ആക്ഷേപിക്കുകയല്ല ഞാൻ. എന്നാൽ, അരുതാത്തതെന്തോ നടന്നുവെന്ന് തോന്നലുണ്ട് പൊതുവിൽ.

നമുക്ക് പ്രയാസം തോന്നുന്ന പോലെ ജിഷ്ണുവിന്റെ അമ്മയുടെ പേരിൽ പ്രയാസം തോന്നാൻ കോൺഗ്രസിനെന്താ അവകാശം? മുൻ കെഎസ്‌യു സെക്രട്ടറിയാണ് കൃഷ്ണദാസ്. കോൺഗ്രസ് നേതാവ് കെ പി വിശ്വനാഥന്റെ മരുമകനാണ് മറ്റൊരു പ്രതി. കോളേജിനെതിരെ നമ്മുടെ കൃഷിമന്ത്രി അടിയന്തരപ്രമേയം കൊണ്ടു വന്നപ്പോൾ എതിർത്തത് കോൺഗ്രസാണ്. നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ല. ബാക്കി പ്രതികളെയും പിടിക്കാൻ പ്രത്യേക ദൗത്യസേനയുണ്ടാക്കിയിരിക്കുകയാണ് സർക്കാർ- മന്ത്രി കൂട്ടിച്ചേർത്തു.


Read More >>