സെമസ്റ്റര്‍ പരീക്ഷയെഴുതിക്കാതെ കോളേജധികൃതരുടെ പീഡനം; ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ വിദ്യാര്‍ഥി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

റാഗിംഗ് കേസുമായി ബന്ധപ്പെട്ട് ടെല്‍സന്‍ ഉള്‍പ്പെടെ അഞ്ചുപേരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിരുന്നു. നാലുപേരെ തിരിച്ചെടുത്തെങ്കിലും ടെല്‍സനെ എടുത്തരുന്നില്ല. ഇതേത്തുടര്‍ന്ന് പുറത്ത് പാര്‍ട്ട് ടൈമായി ജോലിചെയ്താണ് വിദ്യാര്‍ഥി ഒന്നരവര്‍ഷത്തോളമായി കഴിയുന്നത്. ടെല്‍സന്റെ രക്ഷിതാക്കളെ വിളിച്ച് കഴിഞ്ഞദിവസം ഹോസ്റ്റല്‍ വാര്‍ഡന്‍ ഷിന്റോ മോശമായി പെരുമാറിയിരുന്നു. നാലും അഞ്ചും എഴുതേണ്ടെന്നും സെമസ്റ്റര്‍ ആവര്‍ത്തിക്കാനുമാണ് വിദ്യാര്‍ഥിയോട് മാനേജ്‌മെന്റ് പറഞ്ഞത്. ഫലം തടഞ്ഞുവെയ്ക്കുകയും ഹോസ്റ്റലില്‍ കഴിയാന്‍ ഒന്നരവര്‍ഷമായിട്ടും അനുവദിക്കാത്തതില്‍ ടെല്‍സന്‍ ഏറെ ദു:ഖിതനായിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. മൂന്ന് ദിവസത്തോളമായി ടെല്‍സന്‍ ക്യാമ്പസില്‍ത്തന്നെയാണ് അന്തിയുറങ്ങിയിരുന്നത്.

സെമസ്റ്റര്‍ പരീക്ഷയെഴുതിക്കാതെ കോളേജധികൃതരുടെ പീഡനം;  ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ വിദ്യാര്‍ഥി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പരീക്ഷയെഴുതിക്കാതെയും സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിക്കാത്ത നടപടിയിലും മനംനൊന്ത് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ അവസാന വര്‍ഷ ഫംഗ്ഷണല്‍ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ ടെല്‍സന്‍ മാഡ്രിഡാണ് ആ ത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെ കോളേജ് ശുചിമുറിയില്‍ വച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ടെല്‍സനെ ഇരിഞ്ഞാലക്കുട ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടും മൂന്നും വര്‍ഷത്തെ സെമസ്റ്റര്‍ ഫലം കോളേജധികൃതര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് യഥാസമയം യൂണിവേഴ്‌സിറ്റിയ്ക്ക് നല്‍കാത്തതിനാല്‍ ടെല്‍സന്റെ രണ്ടും മൂന്നും വര്‍ഷത്തെ സെമസ്റ്റര്‍ ഫലം ഇതുവരെ യൂണിവേഴ്സ്റ്റി സൈറ്റില്‍ പ്രസിദ്ധീകിച്ചിട്ടില്ല. ഇക്കാര്യം കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കനുമായി സംസാരിച്ചെങ്കിലും അദേഹം തുടര്‍ന്നിവിടെ പഠിക്കേണ്ടെന്നും അടുത്ത സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി ടെല്‍സന്‍ നാരദാന്യൂസിനോട് പറഞ്ഞു.

റാഗിംഗ് കേസുമായി ബന്ധപ്പെട്ട് ടെല്‍സന്‍ ഉള്‍പ്പെടെ അഞ്ചുപേരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയിരുന്നു. നാലുപേരെ തിരിച്ചെടുത്തെങ്കിലും ടെല്‍സനെ എടുത്തരുന്നില്ല. ഇതേത്തുടര്‍ന്ന് പുറത്ത് പാര്‍ട്ട് ടൈമായി ജോലിചെയ്താണ് വിദ്യാര്‍ഥി ഒന്നരവര്‍ഷത്തോളമായി കഴിയുന്നത്. ടെല്‍സന്റെ രക്ഷിതാക്കളെ വിളിച്ച് കഴിഞ്ഞദിവസം ഹോസ്റ്റല്‍ വാര്‍ഡന്‍ ഷിന്റോ മോശമായി പെരുമാറിയിരുന്നു. നാലും അഞ്ചും എഴുതേണ്ടെന്നും സെമസ്റ്റര്‍ ആവര്‍ത്തിക്കാനുമാണു വിദ്യാര്‍ഥിയോട് മാനേജ്‌മെന്റ് പറഞ്ഞത്. ഫലം തടഞ്ഞുവെയ്ക്കുകയും ഹോസ്റ്റലില്‍ കഴിയാന്‍ ഒന്നരവര്‍ഷമായിട്ടും അനുവദിക്കാത്തതില്‍ ടെല്‍സന്‍ ഏറെ ദു:ഖിതനായിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. മൂന്നു ദിവസത്തോളമായി ടെല്‍സന്‍ ക്യാമ്പസില്‍ത്തന്നെയാണ് അന്തിയുറങ്ങിയിരുന്നത്.

വിദ്യാര്‍ഥിയ്ക്കു ഹാജര്‍ നില കുറവായതിനാലാണ് നാലും അഞ്ചും സെമസ്റ്റര്‍ ആവര്‍ത്തിക്കാന്‍ പറഞ്ഞതെന്ന് ക്രൈസ്റ്റ് കോളജിലെ പ്രിന്‍സിപ്പല്‍ ഫാ. ജോസ് തെക്കന്‍ നാരദാന്യൂസിനോട് പറഞ്ഞു. റാഗിംഗ് കേസില്‍ പ്രതിയായതിനാലാണ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്. ക്രിമിനല്‍കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ അങ്ങനെയൊരാളെ ഹോസ്റ്റലില്‍ താമസിപ്പിക്കാനാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>