ദമ്പതികൾ ഇറക്കിയ ഇൻ്റർലോക്ക് കട്ടയ്ക്ക് നോക്കുകൂലി വാങ്ങി ഐഎൻടിയുസി

നോക്കുകൂലി കിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ഭീഷണി മുഴക്കിയ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ 8000 രൂപ വാങ്ങിയാണ് മടങ്ങിയത്.

ദമ്പതികൾ ഇറക്കിയ ഇൻ്റർലോക്ക് കട്ടയ്ക്ക് നോക്കുകൂലി വാങ്ങി ഐഎൻടിയുസി

തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ട കൂലി നല്‍കാന്‍ കഴിവില്ലാത്തതിനാല്‍ സ്വന്തമായി ലോഡിറക്കിയ ദമ്പതികളോട് നോക്കൂകൂലി വാങ്ങി ഐഎഎൻടിയുസി. പത്തനംതിട്ട നഗരത്തില്‍ ഇന്നലെയായിരുന്നു സംഭവം.

പത്തനംതിട്ട നഗരത്തില്‍ നഗരസഭാ ഓഫീസിന് എതിര്‍വശത്ത് കുഴിയില്‍ മനോജിന്റെ വീട്ടിലാണ് ശനിയാഴ്ച ഒരുലോഡ് ഇന്റര്‍ലോക്ക്കട്ടയെത്തിയത്. വീട്ടുമുറ്റത്തു നിരത്താനായി ഓമല്ലൂരില്‍നിന്നാണ് കൊണ്ടുവന്നത്. ലോറിയില്‍ നാല് തൊഴിലാളികളെ കമ്പനി ഉടമ അയച്ചിരുന്നു.

ലോഡ് വന്നതോടെ ഐ.എന്‍.ടി.യു.സി. തൊഴിലാളികള്‍ തടസ്സവാദവുമായി രംഗത്തെത്തി. ലോറിയില്‍ വന്നവര്‍ ലോഡിറക്കുന്നതില്‍ എതിര്‍പ്പില്ലെന്നും നോക്കുകൂലിയായി 3000 രൂപ തരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാം, പക്ഷേ ലോഡ് ഇറക്കി നല്‍കണമെന്ന് വീട്ടുടമയും ആവശ്യപ്പെട്ടു. എന്നാല്‍ പണിയെടുക്കാന്‍ തയ്യാറല്ല എന്ന നിലപാടിലായിരുന്നു അവര്‍. തുടര്‍ന്ന് 2000 രൂപ നല്‍കിയാല്‍ മതി പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലായി യൂണിയന്‍ തൊഴിലാളികള്‍.

തര്‍ക്കം രൂക്ഷമായതോടെ മനോജ് ലോറിയില്‍ നിന്ന് കട്ടകള്‍ ഇറക്കി തുടങ്ങി. സഹായിക്കാന്‍ ഭാര്യയും മുന്നോട്ടുവന്നു. വീട്ടുടമയുടെ അപ്രതീക്ഷിത നീക്കം യൂണിയനുകള്‍ക്ക് കനത്ത അടിയായെങ്കിലും അവരും പിന്നോട്ടുമാറിയില്ല. തര്‍ക്കം തുടരുന്നതിനിടെ 20 മിനിറ്റുകൊണ്ട് മനോജും ഭാര്യയും ചേര്‍ന്ന് കട്ടകള്‍ ഇറക്കിവച്ചു. എന്നാല്‍ നോക്കുകൂലി കിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ഭീഷണി മുഴക്കിയ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ കട്ടകമ്പനി ഏജന്റില്‍ നിന്ന് 8000 രൂപ വാങ്ങിയാണ് മടങ്ങിയത്.

Story by
Read More >>