മന്ത്രിമാരെ തിരിച്ചറിയാത്ത ഇന്റലിജൻസ് മേധാവി; താങ്കൾ കൃഷിമന്ത്രി സുനിൽകുമാർ അല്ലേയെന്ന് റവന്യൂ മന്ത്രിയോട് മുഹമ്മദ് യാസീൻ

ഇന്നുരാവിലെ എട്ടുമണിയോടെയാണ് മുതിർന്ന ഉദ്യോ​ഗസ്ഥർക്കു വരെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. സന്ദർശനത്തിന് ഇന്നലെ വൈകീട്ട് മന്ത്രിയോട് അനുമതി വാങ്ങിയിരുന്നു. രാവിലെ മന്ത്രിയുടെ വീട്ടിലെത്തിയ മുഹമ്മദ് യാസീൻ, അദ്ദേഹത്തിനു കൈകൊടുത്തിട്ട്, അങ്ങല്ലേ കൃഷിമന്ത്രി സുനിൽകുമാർ എന്നു ചോദിക്കുകയായിരുന്നു. ഇതുകേട്ട് അന്താളിച്ചുപോയ ഇ ചന്ദ്രശേഖരൻ, താനല്ല സുനിൽകുമാറെന്നും അദ്ദേഹത്തിന്റെ വീട് ഇവിടെയല്ലെന്നും മറുപടി നൽകുകയായിരുന്നു. തുടർന്ന് കൃഷിമന്ത്രിയുടെ വസതിയും പറഞ്ഞുകൊടുത്തു. ഇതോടെയാണ് ഇന്റലിജൻസ് മേധാവിക്ക് തനിക്കു പറ്റിയ അമളി മനസ്സിലായത്.

മന്ത്രിമാരെ തിരിച്ചറിയാത്ത ഇന്റലിജൻസ് മേധാവി; താങ്കൾ കൃഷിമന്ത്രി സുനിൽകുമാർ അല്ലേയെന്ന് റവന്യൂ മന്ത്രിയോട് മുഹമ്മദ് യാസീൻ

സംസ്ഥാനത്തെ മന്ത്രിമാരെ തിരിച്ചറിച്ചറിയാത്ത ഇന്റലിജൻസ് മേധാവി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോട് താങ്കൾ കൃഷിമന്ത്രി സുനിൽകുമാർ അല്ലേയെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസീൻ. റവന്യുമന്ത്രി ഇ ചന്ദ്രശേഖരനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോഴാണ് സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് അബദ്ധം പിണയുന്നത്.

ഇന്നുരാവിലെ എട്ടുമണിയോടെയാണ് മുതിർന്ന ഉദ്യോ​ഗസ്ഥർക്കു വരെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. സന്ദർശനത്തിന് ഇന്നലെ വൈകീട്ട് മന്ത്രിയോട് അനുമതി വാങ്ങിയിരുന്നു. രാവിലെ മന്ത്രിയുടെ വീട്ടിലെത്തിയ മുഹമ്മദ് യാസീൻ, അദ്ദേഹത്തിനു കൈകൊടുത്തിട്ട്, അങ്ങല്ലേ കൃഷിമന്ത്രി സുനിൽകുമാർ എന്നു ചോദിക്കുകയായിരുന്നു. ഇതുകേട്ട് അന്താളിച്ചുപോയ ഇ ചന്ദ്രശേഖരൻ, താനല്ല സുനിൽകുമാറെന്നും അദ്ദേഹത്തിന്റെ വീട് ഇവിടെയല്ലെന്നും മറുപടി നൽകുകയായിരുന്നു. തുടർന്ന് കൃഷിമന്ത്രിയുടെ വസതിയും പറഞ്ഞുകൊടുത്തു. ഇതോടെയാണ് ഇന്റലിജൻസ് മേധാവിക്ക് തനിക്കു പറ്റിയ അമളി മനസ്സിലായത്.

ഇതോടെ മാപ്പ് പറഞ്ഞ് ഇന്റലിജൻസ് മേധാവി തടിയൂരുകയായിരുന്നു. അതേസമയം, മന്ത്രിമാരെ അറിയാത്ത ആളാണ് ഇന്റലിജൻസ് മേധാവി എന്ന കാര്യം വളരെ മോശമായിപ്പോയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. അദ്ദേഹത്തെ തനിക്കു കാണേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങോട്ട് ഫോണ്‍ വന്നതുകൊണ്ടാണ് അദ്ദേഹത്തെ കണ്ടതെന്നും മന്ത്രി പറഞ്ഞു.

തൃശൂരില്‍ ഇന്റലിജന്‍സിനു പ്രവര്‍ത്തിക്കാന്‍ കെട്ടിടമില്ലാത്ത സ്ഥിതിയാണ്. ഇതേ തുടർന്ന് തുടർന്ന് കൃഷി വകുപ്പിന്റെ കെട്ടിടമാണ് കളക്ടർ അനുവദിച്ചു നൽകിയത്. എന്നാൽ ഇത് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കൃഷിവകുപ്പ് ആഭ്യന്തരവകുപ്പിനു കത്ത് നൽകിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാനാണ് ഇന്റലിജൻസ് മേധാവി കൃഷി മന്ത്രിയെന്നു തെറ്റിദ്ധരിച്ച് റവന്യുമന്ത്രിയുടെ അടുക്കലെത്തിയത്.

എന്നാൽ, തന്‍റെ ഡ്രൈവര്‍ക്കു പറ്റിയ അബദ്ധമാണിതെന്നാണ് ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസീന്‍റെ വിശദീകരണം. ഡ്രൈവര്‍ മന്ത്രിയുടെ വീടു മാറി തന്നെ കൊണ്ടുചെല്ലുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

Read More >>