എ കെ ശശീന്ദ്രനൊപ്പം അപകീർത്തിപരമായ ചിത്രം: പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

പരപ്പനങ്ങാടി പാെലീസാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് 66-ഇ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എ കെ ശശീന്ദ്രനൊപ്പം അപകീർത്തിപരമായ ചിത്രം: പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

മുൻ മന്ത്രി എ കെ ശശീന്ദ്രനൊപ്പം കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടി പൊതുവേദിയിൽ നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയകളിൽ അപകീർത്തികരമായി പ്രചരിപ്പിച്ചതിനെതിരെ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി പാെലീസാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് 66-ഇ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

പെൺകുട്ടി നൽകിയ പരാതി പൊലീസ് സൈബർ സെല്ലിനു കൈമാറുകയും ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം ഉൗർജിതമായി നടക്കുന്നുണ്ടെന്നും സൈബർ സെല്ലിന്‍റെ സഹായത്താൽ പ്രതികളെ കണ്ടെത്താനാകുമെന്നും പോലീസ് പറഞ്ഞു. പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയതിനു ശേഷം ഇന്നലെ വനിതാ കമ്മീഷനിലും പെൺകുട്ടി പരാതി നൽകിയിരുന്നു.

കോഴിക്കോടുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സ് ചെയ്യുന്ന വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് അശ്ലീല താൽപര്യത്തോടെ സോഷ്യൽമീഡിയകളിൽ പ്രചരിപ്പിച്ചത്. ഫെബ്രുവരി മൂന്നിന് കോഴിക്കോട് ഈ വിദ്യാഭ്യാസ സ്ഥാപനം സംഘടിപ്പിച്ച എക്സിബിഷൻ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെ നോക്കി മന്ത്രി ചിരിക്കുന്ന ചിത്രമാണ് മംഗളം സിഇഒ അജിത് കുമാര്‍, ന്യൂസ് എഡിറ്റർ എസ് വി പ്രദീപ് എന്നിവര്‍ വാട്സ്ആപ്പിലൂടെയും ഫെയ്സ്ബുക്കിലൂടെയും പ്രചരിപ്പിച്ചത്.

പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതോടെ അജിത്കുമാറിനും എസ് വി പ്രദീപിനും കുരുക്ക് മുറുകുകയാണ്.

Read More >>