'മിഷേല്‍ ആത്മഹത്യ ചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതിനാല്‍'; മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനിയേയും വാളയാര്‍ പെണ്‍കുട്ടികളേയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവ്

മിഷേല്‍ കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നുള്ള കണ്ടെത്തലാണ് റോബര്‍ട്ട് നടത്തിയിരിക്കുന്നത്. എന്നിട്ട് അതിന്റെ കുറ്റം സര്‍ക്കാരിനാണെന്നും റോബര്‍ട്ട് പറയുന്നു. തനിക്കതില്‍ വിയോജിപ്പുണ്ടെന്നും വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നുമാണ് റോബര്‍ട്ടിന്റെ വാദം.

മിഷേല്‍ ആത്മഹത്യ ചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതിനാല്‍; മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനിയേയും വാളയാര്‍ പെണ്‍കുട്ടികളേയും അധിക്ഷേപിച്ച് ഡിവൈഎഫ്‌ഐ നേതാവ്

വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളേയും കൊച്ചി കായലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേലിനേയും അപമാനിച്ച് ഡിവൈഎഫ്‌ഐ നേതാവ്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം റോബര്‍ട്ട് ജോര്‍ജാണ് ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പോസ്റ്റ് ഇട്ടത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇയാള്‍ തടിതപ്പി.

മിഷേല്‍ കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നുള്ള കണ്ടെത്തലാണ് റോബര്‍ട്ട് നടത്തിയിരിക്കുന്നത്. എന്നിട്ട് അതിന്റെ കുറ്റം സര്‍ക്കാരിനാണെന്നും റോബര്‍ട്ട് പറയുന്നു. തനിക്കതില്‍ വിയോജിപ്പുണ്ടെന്നും വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നുമാണ് റോബര്‍ട്ടിന്റെ വാദം.

വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആ വീട്ടില്‍ താമസിക്കുന്ന ബന്ധുവാണെന്നും ഇവന്‍ നാല് വര്‍ഷമായി അവിടെ താമസിക്കുന്നതായും റോബര്‍ട്ട് പറയുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പൊലീസിനും സര്‍ക്കാരിനും കുറ്റം- എന്നിങ്ങനെയാണ് റോബര്‍ട്ടിന്റെ വാക്കുകള്‍.

കേരളത്തിലെ സഹോദരിമാരെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്ഐ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഡിവൈഎഫ്‌ഐ നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. വാളയാര്‍ സംഭവത്തിലും മിഷേലിന്റെ മരണത്തിലും പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. വാളയാര്‍ സംഭവത്തില്‍ മൂത്ത പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമാക്കി എഴുതിത്തള്ളാനായിരുന്നു പൊലീസിന്റെ ശ്രമമെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ടെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

മിഷേലിന്റെ മരണത്തില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കെയാണ് ഇത്തരമൊരു കണ്ടെത്തലുമായി ഡിവൈഎഫ്‌ഐ നേതാവ് അധിക്ഷേപ പോസ്റ്റുമായി രംഗത്തെത്തിയത്. എസ്എഫ്ഐയുടെ മുന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹിയായിരുന്ന റോബര്‍ട്ട്, കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. പോസ്റ്റിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ അത് ഡിലീറ്റാക്കി തടിതപ്പിയിരിക്കുകയാണ് റോബര്‍ട്ട്.

റോബര്‍ട്ട് ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

''വാളയാറിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കെട്ടിത്തൂക്കുകയും ചെയ്തത് ആരാ. ആ വീട്ടില്‍ താമസിക്കുന്ന ബന്ധു;. ഇവന്‍ നാല് വര്‍ഷമായി അവിടെ താമസിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കുട്ടികളെ ശ്രദ്ധിച്ചില്ല. എന്നിട്ട് ഇതെല്ലാം സംഭവിച്ചപ്പോള്‍ പൊലീസിനും സര്‍ക്കാരിനും കുറ്റം.
മിഷേല്‍ ആത്മഹത്യ ചെയ്തു. എന്താ കാരണം. കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍ പെട്ടു. അതല്ലേ സത്യം. കുറ്റം ആര്‍ക്കാ, സര്‍ക്കാരിന്. എനിക്കിതില്‍ വിയോജിപ്പുണ്ട്. വ്യക്തിപരമായി വരുത്തിവെക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ല.''

Read More >>