അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. മെയ് മാസത്തില്‍ മാത്രം നാലു മരണങ്ങള്‍

പുതൂര്‍ പഞ്ചായത്തില്‍ താവളം ഭൂമിയാപതി ഊരില്‍ അനു, ശെല്‍വരാജ് ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഒരു മാസത്തിനുള്ളില്‍ അട്ടപ്പാടിയില്‍ നടക്കുന്ന നാലാമത്തെ ശിശുമരണമാണിത്.

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. മെയ് മാസത്തില്‍ മാത്രം നാലു മരണങ്ങള്‍

അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പുതൂര്‍ പഞ്ചായത്തില്‍ താവളം ഭൂമിയാപതി ഊരില്‍ അനു, ശെല്‍വരാജ് ദമ്പതികളുടെ ആദ്യത്തെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഒരു മാസത്തിനുള്ളില്‍ അട്ടപ്പാടിയില്‍ നടക്കുന്ന നാലാമത്തെ ശിശുമരണമാണിത്.. അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ ഒരു മാസത്തിനിടെ നാലു കുഞ്ഞുങ്ങള്‍ മരിക്കുന്നത് ആദ്യ സംഭവമാണ്.

ഈ മാസം പതിനാലിനാണ് കുഞ്ഞ് ജനിച്ചത്. ജനിക്കുമ്പോള്‍ 1.75 കിലോവായിരുന്നു കുഞ്ഞിന്റെ തൂക്കം. ജനിക്കുമ്പോള്‍ തന്നെ കുടലുകള്‍ ഒട്ടി ചേര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

അഗളി ചൂട്ടറ ഊരില്‍ മുരുകന്റേയും സുചിത്രയുടേയും മകള്‍ 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് കഴിഞ്ഞ ആഴ്ച്ച മരിച്ചിരുന്നു. ഈ മാസം ആറിനും അട്ടപ്പാടിയില്‍ ശിശുമരണം നടന്നിരുന്നു. ഷോളയൂര്‍ ഗൊഞ്ചിയൂര്‍ ഊരിലെ മുരുഗന- വരഗമ്പാടി ദമ്പതികളുടെ നാലു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ജനിക്കുമ്പോള്‍ 2.8 കിലോ തൂക്കമുണ്ടായിരുന്ന കുഞ്ഞ് തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരിച്ചത്.

കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലും അട്ടപ്പാടിയില്‍ ശിശുമരണം നടന്നിരുന്നു. ഫെബ്രുവരി ഏഴിന് അഗളി പട്ടിമാളം ഊരിലെ വെള്ളങ്കിരിയുടേയും രാജമ്മയുടേയും നാലുമാസം പ്രായമുള്ള മകളും, ജനുവരി എട്ടിനു ഷോളയൂര്‍ കടമ്പാറ ഊരിലെ വീരമ്മയുടേയും ശെല്‍വന്റേയും അഞ്ചു മാസം പ്രായമുള്ള കുഞ്ഞും മരിച്ചിരുന്നു.