ആഗോളതലത്തില്‍ വാര്‍ത്തയായി കേരളം; കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്കു ജോലി നല്‍കിയ കേരളത്തെ അഭിനന്ദിച്ച് ദ ഗാര്‍ഡിയന്‍

കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനമാണെന്നും ഗാര്‍ഡിയന്‍ വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയില്‍ പ്രമുഖ സ്ഥാനമുള്ള സംസ്ഥാനമാണ് കേരളമെന്നും പത്രം പറയുന്നു. ലിംഗനീതിയുടെ ഒരു പുതിയ അധ്യായം തുറക്കാന്‍ കേരളത്തിനും കൊച്ചി മെട്രോയ്ക്കും കഴിഞ്ഞു എന്നത് ആഗോള തലത്തില്‍ ചര്‍ച്ചചെയ്യാനിടയാക്കുമെന്നും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തില്‍ വാര്‍ത്തയായി കേരളം; കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്കു ജോലി നല്‍കിയ കേരളത്തെ അഭിനന്ദിച്ച് ദ ഗാര്‍ഡിയന്‍

കേരളത്തിന്റെ ചരിത്രപരമായ ചവടുവയ്പ്പിനെ വാഴ്ത്തി ബ്രിട്ടീഷ് മാധ്യമമായ 'ദ ഗാര്‍ഡിയന്‍'. കൊച്ചി മെട്രോയില്‍ജോലി നല്‍കിയതിലൂടെ ട്രാന്‍സ്ജന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളാണ് ാമഗാള തലത്തില്‍ വാര്‍ത്തയാകുന്നത്. ഇന്ത്യയില്‍ ട്രയിനുകളില്‍ ഭിക്ഷയെടുത്തുജീവിച്ചിരുന്ന ട്രാന്‍സ്ജന്‍ഡറുകള്‍ ഇന്നു അതേ ഇന്ത്യയിലെ സംസ്ഥാനത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ജോലി ചെയ്യുവാന്‍ തയ്യാറാകുന്ന നീക്കത്തെ മാതൃകാപരമെന്നാണ് ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചിരിക്കുന്നത്.


ട്രാന്‍സ്ജന്‍ഡറുകള്‍ക്കു ജോലി നല്‍കുന്ന ഇന്ത്യയില്‍ ആദ്യത്തെ സംരഭമാണ് കൊച്ചി മെട്രോ. കൊച്ചി മെട്രോ ഭിന്നലിംഗക്കാരായ 23 പേരെയാണ് ടിക്കറ്റ് കൌണ്ടറുകളിലുള്‍പ്പെടെ നിയമിച്ചത്. സമൂഹത്തില്‍നിന്ന് ആട്ടി അകറ്റപ്പെട്ടു ജീവിതം തള്ളി നീക്കേണ്ടിവന്ന ട്രാന്‍സ്ജന്‍ഡറുകളെ കൈപിടിച്ചുയര്‍ത്തുന്ന നടപടിയാണ് മകരളം കൈക്കൊണ്ടിരിക്കുന്നതെന്നും ഗാര്‍ഡിയന്‍ പറയുന്നു. കൊച്ചി മെട്രോ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാവണം എന്ന ചിന്തയാണ് ഭിന്നലിംഗക്കാര്‍ക്ക് ജോലിനല്‍കാന്‍ തീരുമാനിച്ചതിനുപിന്നിലെന്ന് മെട്രോയുടെ വക്താവ് സി ആര്‍ രാഷ്മിയുടെ വാക്കുകളുംഗാര്‍ഡിയന്‍ വാര്‍ത്തയില്‍ ഉള്‍പ്പെടു്തിയിട്ടുണ്ട്. മെട്രോ കേവലം ഗതാഗത മാര്‍ഗം മാത്രമല്ല ഉപജീവനമാര്‍ഗം എന്ന നിലയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും രാഷ്മി വ്യക്തമാക്കിയിരുന്നു.

ഭിന്നലിംഗക്കാര്‍ സമൂഹത്തില്‍ വേറിട്ടാണ് നിലകൊള്ളുന്നത്. ആരും ജോലി നല്‍കാറില്ല. ആളുകള്‍ ഭിന്നലിംഗക്കാരോട് സമ്പര്‍ക്കം പുലര്‍ത്താന്‍ തയാറാവില്ല. അവരുടെ അവകാശങ്ങള്‍പോലും മാനിക്കില്ല. ഈ സ്ഥിതിമാറണം. അതിന് അവര്‍ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ട്. ആളുകളോട് ഇടപെടേണ്ടതുണ്ട്- രാഷ്മിയുടെ വാക്കുകളായി ഗാര്‍ഡിയന്‍ ചുണ്ടിക്കാട്ടുന്നു. മാത്രമല്ല ജോലി ലഭിച്ചവിന്‍സിയുടെ വാക്കുകളും ഗാര്‍ഡിയന്‍ പങ്കുവെയ്ക്കുന്നുണ്ട്. ട്രആന്‍സ്ജന്‍ഡറുകള്‍ക്കു എവിടെയും ജോലി ലഭിച്ചിരുന്നില്ലെന്നും ഈ സ്ഥിതി മാറിയതില്‍ സന്തോഷമുണ്ടെന്നും വിന്‍സി പറഞ്ഞു. എവിടെ ജോലി ലഭിച്ചാലും ഒരുകാഴ്ച വസ്തുവിനെപ്പോലെയാണ് മറ്റുള്ളവര്‍ പെരഒമാറുന്നത്. എന്നാല്‍ ഇന്ന് കൊച്ചി മെട്രോയില്‍ സ്ഥിതി മാറുകയാണ്. ഇവിടെ സഹപ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് ബഹുമാനം നല്‍കുന്നതായും വിന്‍സി വ്യക്തമാക്കുന്നു.

കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനമാണെന്നും ഗാര്‍ഡിയന്‍ വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയില്‍ പ്രമുഖ സ്ഥാനമുള്ള സംസ്ഥാനമാണ് കേരളമെന്നും പത്രം പറയുന്നു. ലിംഗനീതിയുടെ ഒരു പുതിയ അധ്യായം തുറക്കാന്‍ കേരളത്തിനും കൊച്ചി മെട്രോയ്ക്കും കഴിഞ്ഞു എന്നത് ആഗോള തലത്തില്‍ ചര്‍ച്ചചെയ്യാനിടയാക്കുമെന്നും ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു.

കൊച്ചി മെട്രോയില്‍ പല വിഭാഗങ്ങളിലും ടൈാന്‍സ്ജന്‍ഡേഴ്‌സ് ഇനി ഇറങ്ങുംള കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് നിര്‍ദ്ദേശങ്ങളും മറ്റ് ട്രെയിനിങ്ങുകളും കൊടുക്കുന്നത്. കൊച്ചി മെട്രോയില്‍ ഇതിനോടകം തന്നെജോലി നേടുന്ന700 ഓളം കുടുംബ ശ്രീ പ്രവര്‍ത്തകര്‍ക്ക് പുറമെയാണ് 23 ട്രാന്‍സ്‌ജെന്റേഴ്‌സും. ജോലികള്‍ക്ക് പ്രാപ്തരായ ഇവരെ മെട്രോ സ്റ്റേഷനുകളിലെ ഹൗസ് കീപ്പിങ്, ഫ്രണ്ട് ഓഫീസ്, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങി വിവിധ തസ്തികകളില്‍ അവര്‍ക്ക് താല്‍പര്യമനുസരിച്ചായിരിക്കും നിയമനം. കുടുംബശ്രീയുടെ ഭാഗമായി ഇവര്‍ക്ക് പ്രത്യേകം അയല്‍കൂട്ടം തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.