സ്വദേശിവത്കരണം; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം ഞെട്ടിക്കുന്നത്

എന്നാൽ 2018ൽ ഇത് 34.17 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്.

സ്വദേശിവത്കരണം; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ എണ്ണം ഞെട്ടിക്കുന്നത്

വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന മലയാളികളുടെ എണ്ണത്തിൽ വൻ കുറവെന്ന് റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവൽക്കരണവും കാരണം അവസരങ്ങൾ കുറയുന്നതാണ് ഇതിന് കാരണം. വിദേശത്ത് നിന്ന് മടങ്ങിവരുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ.

സർവ്വേ പ്രകാരം 2014ൽ 36.5 ലക്ഷം ആളുകളാണ് വിവിധ വിദേശ രാജ്യങ്ങളിലായി ജോലി ചെയ്തിരുന്നത്. എന്നാൽ 2018ൽ ഇത് 34.17 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. വിദേശത്തേയ്ക്ക് പുതിയതായി തൊഴിൽ തേടി പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2014ൽ 24 ലക്ഷം പേർ വിദേശത്തേയ്ക്ക് തൊഴിലവസരങ്ങൾ തേടി പോയപ്പോൾ 2018ൽ അത് 21.2 ലക്ഷമായി ചുരുങ്ങി.

കഴിഞ്ഞ വർഷം 12.94 ലക്ഷം മലയാളികളാണ് വിദേശത്ത് നിന്ന് മടങ്ങിയത്. 2014ൽ 11.4 ലക്ഷം ആളുകളാണ് വിദേശ തൊഴിൽ അവസാനിപ്പിച്ച് മടങ്ങിയത്. അഞ്ച് വർഷത്തിനിടെ വിദേശ മലയാളികളുടെ എണ്ണത്തിൽ 2.36 ലക്ഷത്തിന്റെ കുറവുണ്ടായി. തിരുവനന്തപുരം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ വിദേശത്ത് നിന്നും മടങ്ങിയത്. വിദേശത്ത് ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഗൾഫ് മേഖലയിലാണ് ഏറ്റവും അധികം മലയാളികൾ തൊഴിലെടുക്കുന്നത്.

Story by