സംസ്കൃത സർവകലാശാല കാലടി കാംപസ് തെരഞ്ഞെടുപ്പ്: മുഴുവൻ സീറ്റിലും വിദ്യാർഥിനികളുമായി എസ്എഫ്ഐ

സംസ്‌കൃത സര്‍വകലാശാലയുടെ ചരത്രത്തില്‍ ആദ്യമായാണ് എല്ലാ സീറ്റുകളിലേക്കും പെണ്‍കുട്ടികല്‍ മത്സരിക്കുന്നത്.

സംസ്കൃത സർവകലാശാല കാലടി കാംപസ് തെരഞ്ഞെടുപ്പ്: മുഴുവൻ സീറ്റിലും വിദ്യാർഥിനികളുമായി എസ്എഫ്ഐ

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ കാലടി കാംപസ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയുടെ മുഴുവന്‍ സീറ്റുകളിലും പെൺകുട്ടികള്‍ മത്സരിക്കും. സംസ്‌കൃത സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്ലാ സീറ്റുകളിലേക്കും പെണ്‍കുട്ടികൾ മത്സരിക്കുന്നത്. ഇന്നാണ് എസ്എഫ്‌ഐ പാനലിനെ പ്രഖ്യാപിച്ചത്. ആകെ 11 സീറ്റുകളാണ് ഉള്ളത്. ഇതില്‍ മൂന്ന് സീറ്റുകളിലേക്ക് മാത്രമാണ് എതിരാളികളുള്ളത്.

ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ആതിര ചന്ദ്രനാണ്. സംസ്‌കൃത സാഹിത്യത്തില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് ആതിര ചന്ദ്രൻ. വനിതകളെ ശക്തിപ്പെടുത്തുന്നതിനാണ് എല്ലാ സീറ്റുകളിലേക്കും പെണ്‍കുട്ടികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി അജ്മല്‍ പറഞ്ഞു.

കേരളത്തിലെ മറ്റ് സര്‍വകലാശാലകളിലും പ്രധാന സീറ്റുകളില്‍ പെണ്‍കുട്ടികള്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മുഴുവന്‍ സീറ്റുകളിലും പെണ്‍കുട്ടികള്‍ മത്സരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഭൂരിപക്ഷമുള്ള സംസ്‌കൃത സര്‍വകലാശാലയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ് എസ്എഫ്ഐ.

Read More >>