ചികിത്സ ഫലിച്ചു : ഇമാന്‍ അഹമ്മദിന് ഇനിയുള്ളത് സാധാരണ ജീവിതം

ചികിത്സക്കായി ഇന്ത്യയില്‍ എത്തിയ ലോകത്തെ ഏറ്റവും ഭാരമുള്ള ഇമാന്‍ അഹമ്മദ് ഭാരം 242 കിലോയായി കുറച്ചു. ഫെബ്രുവരി പതിനൊന്നിനാണ് ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദ് മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ പ്രത്യേകമായി ഒരുക്കിയ കെട്ടിടത്തില്‍ ചികിത്സക്കായി എത്തിയത്

ചികിത്സ ഫലിച്ചു : ഇമാന്‍ അഹമ്മദിന് ഇനിയുള്ളത് സാധാരണ ജീവിതം

ചികിത്സക്കായി ഇന്ത്യയില്‍ എത്തിയ ലോകത്തെ ഏറ്റവും ഭാരമുള്ള ഇമാന്‍ അഹമ്മദ് ഭാരം 242 കിലോയായി കുറച്ചു. ഫെബ്രുവരി പതിനൊന്നിനാണ് ഈജിപ്ഷ്യന്‍ സ്വദേശി ഇമാന്‍ അഹമ്മദ് മുംബൈയിലെ സെയ്ഫി ആശുപത്രിയില്‍ പ്രത്യേകമായി ഒരുക്കിയ കെട്ടിടത്തില്‍ ചികിത്സക്കായി എത്തിയത്.

ഡോക്ടര്‍ മുസഫല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഉദരത്തില്‍ നടത്തിയപ്രത്യേക താക്കോല്‍ദ്വാര ശസ്ത്രക്രിയയിലുടെയാണ് ഭാരം കുറയ്ക്കുവാന്‍ സാധിച്ചത്. 502 കിലോ ഭാരമുണ്ടായിരുന്ന ഇമാന് ഇപ്പോള്‍ 242 കിലോ ആയി കുറഞ്ഞു. ഇമാന്‍ എത്തിയ ആദ്യ ആഴ്ച്ചയില്‍ തന്നെ 100 കിലോയോളം കുറഞ്ഞിരുന്നു. എല്ലാം സുഖപ്പെട്ടാല്‍ ഇമാന് കുറഞ്ഞ ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങാനാകും.

36 കാരിയായ ഇമാമിന് ഇരുപത്തഞ്ച് വര്‍ഷത്തിന് ശേഷം സ്വന്തമായി ഇരിക്കാനും എഴുന്നേല്‍ക്കാനും ഇപ്പോള്‍ സാധിക്കുന്നുണ്ട്. ദിവസവും രണ്ട് കിലോ വീതം 25 ദിവസം 50 കിലോ കുറക്കാനായിരുന്നു ഡോക്ടര്‍മാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലക്ഷ്യമിട്ടതിനെക്കാളും ഇരട്ടിയിലധികം ഭാരം ഇമാന്‍ അഹമ്മദിന് കുറയ്ക്കുവാന്‍ സാധിച്ചെന്ന് ഇമാമിനെ ചികിത്സിക്കുന്ന ഡോക്ടര്‍ മുസഫല്‍ ലക്ഡാവാല അറിയിച്ചു.

25 വര്‍ഷം കിടപ്പിലായിരുന്ന യുവതിയ്ക്ക് സാധാരണ ജീവിതം എന്ന സ്വപ്‌നംപോലും അസ്തമിച്ചതോടെയാണ് സൗജന്യ ചികിത്സാ വാഗ്ദാനവുമായി സെയ്ഫി ആശുപത്രി അധികൃതര്‍ പ്രതീക്ഷയേകിയത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വലതുവശം തളര്‍ന്ന ഇമാമിന് സ്ലീപ് അപ്നിയ, ഹേപോതൈറോയ്ഡ്, ഡയബറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍,പൊണ്ണത്തടി എന്നിവയ്ക്കെല്ലാമാണ് ചികിത്സ നല്‍കുന്നത്. ഒപ്പം പ്രോട്ടീന്‍ ഡയറ്റുമുണ്ട്. അമിതവണ്ണക്കാരെ ചികിത്സിച്ചു ഭേദമാക്കിയവരില്‍ മുന്‍പന്തിയിലാണ് ഡോക്ടര്‍ ലക്ഡാവാലയുടെ സ്ഥാനം.

Read More >>