വ്യാജമദ്യഭീതിയില്‍ കാസര്‍ഗോട്; കശുമാങ്ങാ വാറ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്, കര്‍ണാടകയില്‍ നിന്ന് അനധികൃതമദ്യവും ഒഴുകുന്നു

കാസർഗോഡ് നഗരത്തിൽ ഒരു മദ്യവില്പനശാലയും ഒരു ബിയർപാർലറും മാത്രമാണ് ഇപ്പോൾ ഉള്ളത്. ജില്ലയിലെ പ്രധാന പട്ടണമായ കാഞ്ഞങ്ങാട് മദ്യവുമുക്ത നഗരമായി മാറിയിരിക്കുകയാണ്. കെടിഡിസിയുടേതുൾപ്പെടെ നാല് ബിയർപാർലറുകൾക്കും ബെവ്കോ ഔട്‍ലെറ്റിനും താഴ് വീണതോടെയാണ് ഇത്.

വ്യാജമദ്യഭീതിയില്‍ കാസര്‍ഗോട്; കശുമാങ്ങാ വാറ്റ് കേന്ദ്രങ്ങള്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്, കര്‍ണാടകയില്‍ നിന്ന് അനധികൃതമദ്യവും ഒഴുകുന്നു

സുപ്രീംകോടതിയുടെ പാതയോര മദ്യശാലാ നിരോധനത്തിനെതുടർന്ന് കാസർഗോഡ് ജില്ലയിൽ മൂന്നു ബെവ്കോ ഔട്‍ലെറ്റുകൾക്കും എട്ടു ബിയർപാർലറുകൾക്കും താഴ് വീണതോടെ ജില്ല വ്യാജമദ്യഭീതിയിൽ. നേരത്തെ മൂന്നു ഔട്‍ലെറ്റുകൾ അടച്ചുപൂട്ടിയിരുന്നു. ഇപ്പോൾ 11 ഔട്‍ലെറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് അഞ്ചെണ്ണം മാത്രമാണ് ഉള്ളത്.

കാസർഗോഡ് നഗരത്തിൽ ഒരു മദ്യവില്പനശാലയും ഒരു ബിയർപാർലറും മാത്രമാണ് ഇപ്പോൾ ഉള്ളത്. ജില്ലയിലെ പ്രധാന പട്ടണമായ കാഞ്ഞങ്ങാട് മദ്യവിമുക്ത നഗരമായി മാറിയിരിക്കുകയാണ്. കെ ടി ഡി സിയുടേതുൾപ്പെടെ നാല് ബിയർപാർലറുകൾക്കും ബെവ്കോ ഔട്‍ലെറ്റിനും താഴ് വീണതോടെയാണ് ഇത്. കർണാടകയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിൽ ഇതോടെ വ്യാജമദ്യത്തിൻറെ ഒഴുക്ക് തുടങ്ങി.

കശുമാവ് കൃഷിക്ക് ഏറെ പ്രാധാന്യമുള്ള ജില്ലയായതിനാലും കശുമാങ്ങാക്കാലമായതിനാലും വാറ്റു ചാരായ നിർമാണം കൊഴുക്കുന്നതായാണ് റിപ്പോർട്ടുകൾ. വീടുകളും ആളൊഴിഞ്ഞ പറമ്പുകളും കേന്ദ്രീകരിച്ച് വൻസംഘങ്ങൾ തന്നെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കർണാടകത്തിൽ നിന്നും അനധികൃതമായി എത്തിക്കുന്ന മദ്യത്തിന്റെ അളവിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ർസ്പിരിറ്റിൽ നിറം ചേർത്ത് വിൽക്കുന്ന വ്യാജമദ്യ ലോബികൾ കർണാടകയിൽ സജീവമാണെന്നിരിക്കെ ഇത്തരം മദ്യവും കാസർഗോഡ് വിൽപ്പനക്കെത്താൻ സാധ്യതയുണ്ട്. കർണാടകവുമായി അതിർത്തി പങ്കിടുന്ന ജില്ലയിലേക്ക് നിരവധി ഗ്രാമീണപാതകൾ കർണാടകയിൽ നിന്നും ഉണ്ടെന്നിരിക്കെ അനധികൃത മദ്യത്തിന്റെയും സ്പിരിറ്റിന്റെയും ഒഴുക്ക് തടയാൻ അധികൃതർ ഏറെ പാടുപെണ്ടേണ്ടി വരും.

Story by
Read More >>