മലമ്പുഴ ഡാമിനരികിൽ നാലായിരം കിലോയോളം അനധികൃത സ്ഫോടകവസ്തു ശേഖരം; കണ്ണടച്ച് അധികൃതർ

മലമ്പുഴ ഡാമിന്റെ 300 മീറ്റര്‍ ദൂരത്തു യാതൊരു വിധ കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും ഇവിടെ നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങളും അനുമതി വാങ്ങാതെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. മലമ്പുഴ ഗ്രാമപഞ്ചായത്ത് ആനക്കല്ലില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഗോഡൗണിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് വിവരാവകാശനിയമ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലമ്പുഴ ഡാമിനരികിൽ നാലായിരം കിലോയോളം അനധികൃത സ്ഫോടകവസ്തു ശേഖരം; കണ്ണടച്ച് അധികൃതർ

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം പൊട്ടി വന്‍ദുരന്തം സംഭവിക്കുമെന്ന് ഭയന്ന് തമിഴ്‌നാടുമായി നിയമയുദ്ധം നടത്തുന്ന കേരളം മലമ്പുഴ ഡാമിനരികിലെ വന്‍ദുരന്തം കണ്ടില്ലെന്ന് നടിക്കുന്നു. നാലായിരം കിലോയോളം വരുന്ന വന്‍ സ്‌ഫോടക വസ്തുക്കളാണ് മലമ്പുഴ ഡാമിന്റെ ജലസംഭരണിയോട് ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ളത്. യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ചിട്ടുള്ള ഈ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാല്‍ നാലു കിലോമീറ്റര്‍ ദൂരത്തോളം അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഡാമിന്റെ ജലസംഭരണി തകര്‍ന്നാല്‍ ജില്ലയുടെ പലഭാഗങ്ങളും ഒഴുക്കില്‍ അകപ്പെടും. ഭാരതപ്പുഴയും മറ്റും കര കവിഞ്ഞൊഴുകും, കൂടാതെ ഡാമിലേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്കും മലമ്പുഴ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്കും ആദിവാസികള്‍ക്കും ഇത് വന്‍ദുരന്തം വരുത്തുകയും ചെയ്യും. ഇത്രയും വലിയ ദുരന്തങ്ങള്‍ വരുത്തി വെക്കുന്ന സ്‌ഫോടക സംഭരണശാലക്ക് എതിരെ നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും ചെറുവിരല്‍ അനക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Image Titleഡാമില്‍ നിന്നും ഒരു കിലോമീറ്ററും രണ്ട് കിലോമീറ്ററും ദൂരെ വീട് വെക്കാന്‍ പോലും ചിലര്‍ക്ക് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ പാലക്കാട് നഗരത്തില്‍ പടക്കകച്ചവടം നടത്തുകയും ക്വാറികളിലേക്കും മറ്റും സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നയാള്‍ക്ക് അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.ഡാമിന് സമീപം തെക്കേ മലമ്പുഴയിലെ എലിവാല്‍ ആനക്കല്ലിലാണ് 4000 കിലോയോളം വെടിമരുന്ന് സംഭരിക്കാവുന്ന രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് വെടിമരുന്നു സൂക്ഷിക്കുന്നത് .

മലമ്പുഴ ഡാമിന്റെ 300 മീറ്റര്‍ ദൂരത്തു യാതൊരു വിധ കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ പാടില്ലെന്നാണ് നിയമമെങ്കിലും ഇവിടെ നിര്‍മ്മിച്ച രണ്ട് കെട്ടിടങ്ങളും അനുമതി വാങ്ങാതെയാണ് നിര്‍മ്മിച്ചിട്ടുള്ളത്. മലമ്പുഴ ഗ്രാമപഞ്ചായത്ത് ആനക്കല്ലില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനുള്ള ഗോഡൗണിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് വിവരാവകാശനിയമ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട് .എന്നാല്‍ കാലങ്ങളായി ഇവിടത്തെരണ്ട് കെട്ടിടങ്ങളിലും സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും ,രാത്രി സമയത്തു വാഹനങ്ങളില്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തു വരുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു

രാജ്യസുരക്ഷാ നിയമപ്രകാരം മലമ്പുഴ ഡാമിന് ചുറ്റളവില്‍ 300 മീറ്റര്‍ ദൂരത്തിനകത്തു യാതൊരു കെട്ടിടങ്ങളും പണിയാന്‍ പാടില്ലെന്ന് ജലസേചന വകുപ്പ് മലമ്പുഴയില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട് .ആനക്കല്ലിലെ ഒരു വലിയ പാറക്കുന്നിനോട് ചേര്‍ന്നാണ് വെടി മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് .ഇതിന് ചുറ്റും വൈദ്യുതിവേലിയും നിര്‍മ്മിച്ചിട്ടുണ്ട് .ബന്ധപ്പെട്ട ആള്‍ക്കല്ലാതെ ഇതിനകത്തു് കയറി പരിശോധിക്കാനും കഴിയില്ല.രാത്രികാലത്തു് ആനകളുള്‍പ്പെടെ ഈ പറമ്പിനകത്തു് കയറാതിരിക്കാന്‍ വൈദ്യുതി ലൈനില്‍ നിന്നും നേരിട്ട് വൈദ്യുതി കടത്തി വിടുന്നുണ്ട്. വൈദ്യുതിവേലിയില്‍ അറിയാതെ സ്പര്‍ശിച്ചാല്‍ ഷോക്കേറ്റുവീഴും.രാത്രിയും,പകലും നാട്ടുകാരും,വിനോദ സഞ്ചാരികളും വെടിമരുന്നു സംഭരണശാലയുടെ സമീപത്തുള്ള റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.

ഇത്തരമോരു സ്‌ഫോടക വസ്തുക്കളുടെ സംഭരണ കേന്ദ്രത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് മലമ്പുഴ ഗ്രാമപഞ്ചായത്തിന്റേയും പാലക്കാട് ജില്ലാ കലക്ടറുടേയും ഓഫീസില്‍ നിന്നറിയിച്ചത്. കളക്ടറേറ്റില്‍ നിന്നും 15 കിലോ വരെ വെടിമരുന്നു സൂക്ഷിക്കാന്‍ മാത്രമേ അനുമതി നല്‍കാറുള്ളൂ അതില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിക്കാനുള്ള അനുമതിചെന്നൈയിലെ ജോ. ചീഫ് കണ്‍ട്രോളര്‍ ഓഫ്എക്്സ്പ്ലോസീവിനു മാത്രമാണുള്ളത്. അണക്കെട്ടിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇത്തരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ സംഭരിക്കാന്‍ ചെന്നൈയിലെ ഓഫീസും അനുമതി നല്‍കാറില്ല. ചട്ടങ്ങള്‍ മറികടന്ന് ഇത്തരത്തില്‍ ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതില്‍ തമിഴ്‌നാടിന്റെ ഗൂഡാലോചനയുണ്ടെന്ന് കരുതുന്ന നാ്ട്ടുകാരുംഉണ്ട്. കാരണം മലമ്പുഴ ഡാം തകര്‍ന്നാല്‍ ഡാമിലേക്കുള്ള മുഖ്യജലസ്രോതസ് ചിന്ന ആട്ടുമല വഴി തമിഴ്‌നാട്ടിലേക്ക് പൂര്‍ണമായും വഴി തിരിച്ചു വിടാനാവും. വര്‍ഷങ്ങളായി ളിച്ച് ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ ഡാമിന് കേടുപാടു പറ്റിയാല്‍ അതിന്റെ പേരില്‍ തന്നെ തമിഴാനാടിന് പരസ്യമായി ചെയ്യാനാവും.

Read More >>