ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും തസ്തികകള്‍ ഒഴിവാക്കിയും കെഎസ്ഇബിയുടെ കാര്യക്ഷമത കൂട്ടാന്‍ ഐഐഎം ശുപാര്‍ശ

കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കണം. കരാര്‍ തൊഴിലാളികളെ നിയമിക്കണം. സീനിയര്‍ അസിസ്റ്റന്റുമാരുടെ എണ്ണം മൂന്നിലൊന്നാക്കി ചുരുക്കണം. നിലവില്‍ 2950 പേരാണ് കെഎസ്ഇബിയില്‍ സീനിയര്‍ അസിസ്റ്റന്റായി ജോലി നോക്കുന്നത്. ഇത് ആയിരത്തില്‍ താഴെയാക്കണം എന്നിങ്ങനെയാണ് ഐഐഎമ്മിന്റെ ശുപാര്‍ശകള്‍.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും തസ്തികകള്‍ ഒഴിവാക്കിയും കെഎസ്ഇബിയുടെ കാര്യക്ഷമത കൂട്ടാന്‍ ഐഐഎം ശുപാര്‍ശ

കെഎസ്ഇബിയുടെ കാര്യക്ഷമത കൂട്ടാനുള്ള വിവിധ ശുപാര്‍ശകളുമായി കോഴിക്കോട് ഐഐഎം. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും തസ്തികകള്‍ ഒഴിവാക്കിയും കാര്യക്ഷമത കൂട്ടണമെന്നാണ് ശുപാര്‍ശ. ഐഐഎം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

വൈദ്യുതി മന്ത്രി എം എം മണി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലും ഐഐഎം റിപ്പോര്‍ട്ട് അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെയാണ് കെഎസ്ഇബിയുടെ പ്രവര്‍ത്തന മികവു വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു പഠനം നടത്താന്‍ സര്‍ക്കാര്‍ ഐഐഎമ്മിനെ ചുമതലപ്പെടുത്തിയത്.

കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കണം. കരാര്‍ തൊഴിലാളികളെ നിയമിക്കണം. സീനിയര്‍ അസിസ്റ്റന്റുമാരുടെ എണ്ണം മൂന്നിലൊന്നാക്കി ചുരുക്കണം. നിലവില്‍ 2950 പേരാണ് കെഎസ്ഇബിയില്‍ സീനിയര്‍ അസിസ്റ്റന്റായി ജോലി നോക്കുന്നത്. ഇത് ആയിരത്തില്‍ താഴെയാക്കണം എന്നിങ്ങനെയാണ് ഐഐഎമ്മിന്റെ ശുപാര്‍ശകള്‍.കൂടാതെ ആശ്രിത നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. അതിലൂടെ ക്രമേണ ഇത്തരം നിയമനങ്ങള്‍ ഇല്ലാതാക്കുകയും വേണമെന്നും ഐഐഎം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ഐഐഎം റിപ്പോര്‍ട്ടിനെതിരെ ജീവനക്കാരുടെ സംഘനടകള്‍ രംഗത്തെത്തിയിട്ടുണ്ട്.ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നും കരാര്‍ നിയമനം വേണമെന്നുമുള്ള നിര്‍ദേശത്തോടൊപ്പം മീറ്റര്‍ റീഡര്‍മാരുടെ നിയമനം നിര്‍ത്തലാക്കുന്നതിനൊപ്പം ഇപ്പോഴുള്ള 876 ഒഴിവുകള്‍ നികത്തരുതെന്നുമുള്ള ശുപാര്‍ശകളാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. നിയമനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ നടത്തുന്നത് വലിയ ക്രമക്കേടുകള്‍ക്കും അഴിമതിക്കും കാരണമാകുമെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ അനുബന്ധ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍. ഇതു കിട്ടിയ ശേഷം വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ആലോചിക്കുമെന്നാണ് വൈദ്യുതി മന്ത്രി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്.

Read More >>