ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി; ഐജി മനോജ് എബ്രഹാം ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകും; കുടുംബത്തിന്റെ നിരാഹാര സമരം തുടരുന്നു

സമരം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെങ്കിലും പൊലീസ് മർദിച്ചെന്ന ജിഷ്ണുവിന്റെ 'അമ്മ മഹിജയുടെ പരാതി മുൻനിർത്തി പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്‌തേക്കുമെന്ന് സൂചന. സമരം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന ഐജി മനോജ് എബ്രഹാമിന്റെ പ്രാഥമിക റിപ്പോർട്ട് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ പരോശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ പൊലീസ് തീരുമാനിച്ചത്.

ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി; ഐജി മനോജ് എബ്രഹാം ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകും; കുടുംബത്തിന്റെ നിരാഹാര സമരം തുടരുന്നു

ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരെ പൊലീസ് ആസ്ഥാനത്തുണ്ടായ പൊലീസ് നടപടിയെക്കുറിച്ചുള്ള ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് നൽകും. സമരം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെങ്കിലും പൊലീസ് മർദിച്ചെന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പരാതി മുൻനിർത്തി പോലീസുകാർക്കെതിരെ നടപടിയെടുക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്‌തേക്കുമെന്ന് സൂചന.

സമരം കൈകാര്യം ചെയ്തതിൽ പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്ന ഐജി മനോജ് എബ്രഹാമിന്റെ പ്രാഥമിക റിപ്പോർട്ട് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെ പരോശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ പൊലീസ് തീരുമാനിച്ചത്.

മർദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും ആശുപത്രിയിൽ നിരാഹാരം തുടരുകയാണ്. കോഴിക്കോട്ടെ വീട്ടിൽ ജിഷ്ണുവിന്റെ സഹോദരിയും നിരാഹാരത്തിലാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കുടുംബം. ജിഷ്ണുവിന്റെ മരണശേഷം പൊലീസ് സ്വീകരിച്ച നടപടികൾ വിശദീകരിക്കാനായി എഡിജിപി ബി സന്ധ്യ ഇന്ന് കുടുംബാംഗങ്ങളുമായി നേരിൽ കണ്ടു സംസാരിച്ചേക്കും.