ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ ജാതിയാണ് ബിജെപിക്ക് പ്രകോപനമെങ്കിൽ തുറന്നു പറയണം: തോമസ് ഐസക്

ജാതിചേർത്ത് പരസ്യമായി തെറി പറയാൻ ഉളുപ്പില്ലാത്തവരെയും നവോത്ഥാനപരിശ്രമങ്ങൾക്കുനേരെ ഉടുമുണ്ടുപൊക്കാൻ മടിയില്ലാത്തവരെയും അണിനിരത്തി ബിജെപി നയിക്കുന്ന പ്രക്ഷോഭം കേരളത്തിൽ വിജയിക്കാൻ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ ജാതിയാണ് ബിജെപിക്ക് പ്രകോപനമെങ്കിൽ തുറന്നു പറയണം: തോമസ് ഐസക്

ശബരിമലയിലെ സ്ത്രീ പ്രവേശനമല്ല, കേരള മുഖ്യമന്ത്രിയുടെ ജാതിയാണ് യഥാർത്ഥ പ്രകോപനകാരണമെങ്കിൽ അക്കാര്യം തുറന്നു സമ്മതിക്കാനുള്ള തന്റേടം ബി.ജെ.പിയും സംഘപരിവാറും കാണിക്കണമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു.

വിശ്വാസത്തെയും ആചാരങ്ങളെയും സംരക്ഷിക്കാനെന്ന പേരിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ തെരുവിൽ തിളച്ചുപൊന്തുന്നത് കേരളീയ യാഥാസ്ഥിതികത്വത്തിന്റെ ഹീനമായ കീഴാള വിരുദ്ധമാണെന്നും ജാതിചേർത്ത് പരസ്യമായി തെറി പറയാൻ ഉളുപ്പില്ലാത്തവരെയും നവോത്ഥാനപരിശ്രമങ്ങൾക്കുനേരെ ഉടുമുണ്ടുപൊക്കാൻ മടിയില്ലാത്തവരെയും അണിനിരത്തി ബിജെപി നയിക്കുന്ന പ്രക്ഷോഭം കേരളത്തിൽ വിജയിക്കാൻ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന വലതുപക്ഷ നായർ സമരത്തിനിടെ മുഖ്യ മന്ത്രി പിണറായി വിജയനെതിരെ നടത്തുന്ന ജാതി അധിക്ഷേപ സംഭവങ്ങളോടുള്ള പ്രതികരണമായി ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലാണ് തോമസ് ഐസക് ഇത്തരത്തിൽ പ്രതികരിച്ചത്.

Read More >>