അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രത്നങ്ങൾ പതിച്ച തിരുവാഭരണം മോഷണം പോയി: ദേവസ്വം വകുപ്പിനെ വിവരമറിയിക്കുന്നത് ദിവസങ്ങൾക്കു ശേഷം

അമൂല്യമായ സ്വര്‍ണപതക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ മുക്കാല്‍ ഭാഗത്തോളം നീളം വരുന്ന തിരുവാഭരണമാണ് കാണാതായത്. ഇത് നഷ്ടമായി ദിവസങ്ങൾക്കു ശേഷമാണ് ക്ഷേത്രം അധികൃതർ ദേവസ്വം ബോർഡിനെ വിവരമറിയിക്കുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്നോർത്താണ് തങ്ങൾ നേരത്തെ ഇക്കാര്യം പറയാതിരുന്നതെന്നാണ് അധികൃതരുടെ വാദം.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. രത്നങ്ങൾ പതിച്ച സ്വർണപ്പതക്കമാണ് നഷ്ടപ്പെട്ടതെന്ന് ദേവസ്വം കമ്മീഷണർ പറഞ്ഞു. ഈ വർഷം മാർച്ചിൽ നടന്ന ഉത്സവത്തിൽ വി​ഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയിരുന്നതായാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. വിഷുവിന് ക്ഷേത്രനട തുറന്നപ്പോഴാണ് തിരുവാഭരണം കാണാതായ വിവരം അറിയുന്നത്. 

അമൂല്യമായ സ്വര്‍ണപതക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ മുക്കാല്‍ ഭാഗത്തോളം നീളം വരുന്ന തിരുവാഭരണമാണ് കാണാതായത്. ഇത് നഷ്ടമായി ദിവസങ്ങൾക്കു ശേഷമാണ് ക്ഷേത്രം അധികൃതർ ദേവസ്വം ബോർഡിനെ വിവരമറിയിക്കുന്നത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ. വിശ്വാസികളുടെ വികാരം വ്രണപ്പെടുമെന്നോർത്താണ് തങ്ങൾ നേരത്തെ ഇക്കാര്യം പറയാതിരുന്നതെന്നാണ് അധികൃതരുടെ വാദം.

വിവരം അറിഞ്ഞെത്തിയ ദേവസ്വം കമ്മീഷണർ സ്ട്രോങ് റൂമിൽ നടത്തിയ പരിശോധനയിൽ സ്വർണപ്പതക്കം നഷ്ടമായ വിവരം സ്ഥിരീകരിച്ചു. അതേസമയം, വിഷുവിനോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിനു സമീപം രക്തക്കറ കണ്ടതായും പറയപ്പെടുന്നു. സംഭവത്തില്‍ ദേവസ്വംവകുപ്പ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.