ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്നത് സംഘപരിവാർ തന്ത്രം; ഫേസ്ബുക്ക്‌ വധഭീഷണിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനൻ

വിജേഷ് ബാലൻ പൂങ്ങോട്ട് എന്ന ഫേസ്ബുക്ക്‌ പോസ്റ്റിലാണ് ടി ഐ മധുസൂദനനെതിരെ വധഭീഷണി വന്നത്. വെട്ടിക്കൊല്ലണമെന്ന് തീരുമാനിച്ചാൽ അത് ചെയ്തിരിക്കുമെന്നും വെട്ടി പയ്യന്നൂർ ബസ്സ്റ്റാൻഡിൽ ഇടുമെന്നും തുടർ കമന്റുകളിൽ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം നേതാവും പയ്യന്നൂർ എംഎൽഎയുമായ സി കൃഷ്ണൻ, ഡിവൈഎഫ്ഐ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി പി ദിവ്യ എന്നിവർക്കെതിരെയും രൂക്ഷമായ പരാമർശങ്ങൾ ഈ പ്രൊഫൈലിലുണ്ട്.

സംഘപരിവാറിന്റെ ഫേസ്ബുക്ക്‌ വധഭീഷണിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി ഐ മധുസൂദനൻ. ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന തന്ത്രമാണ് സംഘപരിവാർ പയ്യന്നൂർ മേഖലയിൽ പയറ്റുന്നതെന്നും മധുസൂദനൻ നാരദാ ന്യൂസിനോട് പറഞ്ഞു.

ആർഎസ്എസ് നേതാവ് കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ ഇരുപതാം പ്രതിയായിരുന്നു ടി ഐ മധുസൂദനൻ. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ കഴിഞ്ഞാൽ പ്രതിപ്പട്ടികയിലെ ഉന്നത നേതാവ് ടി ഐ മധുസൂദനനാണ്. നേരത്തെ സംഘപരിവാറിൽ നിന്നും ടെലിഫോൺ ഭീഷണികൾ വന്നിരുന്നുവെന്നും അത് പോലീസിൽ അറിയിച്ചിരുന്നുവെന്നും മധുസൂദനൻ പറഞ്ഞു.

Read More >>