വയനാട്ടില്‍ യാദവ ദമ്പതികള്‍ക്ക് സാമൂഹ്യ ഭ്രഷ്ട് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സ്വന്തം മക്കളോട് സാമൂഹ്യമായി ബന്ധപ്പെടുന്നതിനുപോലും ദമ്പതികളുടെ മാതാപിതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മനുഷ്യത്വരഹിതവും അപലപനീയവുമാണ്. ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഇത്തരം സംഭവങ്ങള്‍ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലും ഉണ്ടാകുന്ന എന്നത് ഞെട്ടലുളവാക്കുന്നു. ദമ്പതികള്‍ക്ക് പിറന്ന രണ്ടു വയസ്സുകാരിയായ കുട്ടിയെ മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും അനുഭവിക്കാന്‍ പോലും അനുവദിക്കാത്തത് വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്നും. എല്ലാ പൗരന്മാര്‍ക്കും സമത്വവും സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിച്ചുകൂടാ എന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

വയനാട്ടില്‍ യാദവ ദമ്പതികള്‍ക്ക് സാമൂഹ്യ ഭ്രഷ്ട് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

വയനാട്ടിലെ മാനന്തവാടിയില്‍ പ്രണയ വിവാഹം ചെയ്ത യാദവ സമുദായത്തില്‍പ്പെട്ട യുവദമ്പതികള്‍ക്ക് സാമൂഹ്യ ഭ്രഷ്ട് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വയനാട് ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, സാമൂഹിക നീതി ഓഫീസര്‍ തുടങ്ങിയവരോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അടുത്ത ക്യാമ്പ് സിറ്റിങ്ങില്‍ സംഭവത്തിന്റെ റിപ്പോര്‍ട്ടുള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ സമര്‍പ്പിക്കണം.

മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയാണ് വിഷയം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കേസില്‍ അഡ്വ. ശ്രീജിത്ത് പെരുമനയും കക്ഷി ചേര്‍ന്നിട്ടുണ്ട്. മാനന്തവാടി സ്വദേശികളായ അരുണ്‍ പ്രസാദ് (27), സുകന്യ (23) എന്നിവരെ പ്രണയവിവാഹം കഴിച്ചതിന്റെ പേരില്‍ മാത്രം കഴിഞ്ഞ നാലര വര്‍ഷക്കാലമായി നിയമവിരുദ്ധ നടപടികളും ഊരു വിലക്കും നടപ്പിലാക്കി സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തിയിരിക്കുകയാണ് എന്ന വാര്‍ത്ത അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന സംഭവമാണെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

സ്വന്തം മക്കളോട് സാമൂഹ്യമായി ബന്ധപ്പെടുന്നതിനുപോലും ദമ്പതികളുടെ മാതാപിതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മനുഷ്യത്വരഹിതവും അപലപനീയവുമാണ്. ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവരുന്ന ഇത്തരം സംഭവങ്ങള്‍ സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലും ഉണ്ടാകുന്ന എന്നത് ഞെട്ടലുളവാക്കുന്നു. ദമ്പതികള്‍ക്ക് പിറന്ന രണ്ടു വയസ്സുകാരിയായ കുട്ടിയെ മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവും അനുഭവിക്കാന്‍ പോലും അനുവദിക്കാത്തത് വ്യക്തമായ മനുഷ്യാവകാശ ലംഘനമാണെന്നും. എല്ലാ പൗരന്മാര്‍ക്കും സമത്വവും സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്ത് ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിച്ചുകൂടാ എന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

സ്വന്തം മാതാപിതാക്കളോട് സംസാരിക്കുന്നതിനോ പരസ്പരം കാണുന്നതിനോ വിവാഹം മരണം മുതലായ ചടങ്ങുകളില്‍ പങ്കെടുക്കന്നതിനോ പരസ്യമായ വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്. ഹിന്ദു യാദവ വിഭാഗത്തില്‍പെട്ട ഇരുവരും 2012 ലാണ് പ്രണയിച്ചു വിവാഹം കഴിക്കുന്നത്. അന്നുമുതല്‍ ഇരുവരും ഒരു ലോഡ്ജ് മുറിയിൽ ഏകാന്ത ജീവിതം നയിച്ചുവരികയാണ്. മറ്റു സമുദായാംഗംങ്ങള്‍ ദമ്പതികളുമായ ബന്ധപ്പെട്ടാല്‍ അവരെയും സമുദായത്തില്‍ നിന്നും പുറത്താക്കും എന്ന നിര്‍ദേശമുള്ളതിനാല്‍ സമുദായാംഗംങ്ങളാല്‍ ഒറ്റപ്പെട്ട അവസ്ഥയിലാണിപ്പോള്‍. രണ്ടര വയസുള്ള മകളെ മാതാപിതാക്കള്‍ക്ക് കാണുവാനുള്ള അവസരം പോലും നിഷേധിച്ചിരിക്കുകയാണ്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷന്‍ വിലയിരുത്തി.