ഉഴുന്നുവടയ്ക്ക് ഉപ്പുപോരെന്നാരോപിച്ച് തർക്കം; വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു

ജോൺസണിന്റെ കടയിൽ നിന്നും രാവിലെ രതീഷ് ഉഴുന്നുവട വാങ്ങിയിരുന്നു. ഇതിന് ഉപ്പുപോരാ എന്നുപറഞ്ഞ് അപ്പോൾത്തന്നെ തർക്കവും നടന്നിരുന്നു. ഇന്നു വൈകീട്ട് വീണ്ടും ഇവിടെയെത്തിയ രതീഷ് ഉടമയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ജോൺസൺന്റെ കഴുത്തിനു കുത്തുകയുമായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

ഉഴുന്നുവടയ്ക്ക് ഉപ്പുപോരെന്നാരോപിച്ച് തർക്കം; വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു

ഉഴുന്നുവടയ്ക്ക് ഉപ്പുപോരെന്ന് ആരോപിച്ചുണ്ടായ തർക്കത്തെ തുടർന്ന് വൈറ്റിലയിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു. വൈറ്റില ജനതയിൽ 'സിബിൻ ഹോട്ടൽ' ഉടമ ആൽബിയെന്നു വിളിക്കുന്ന ജോൺസൺ (45) ആണ് കൊല്ലപ്പെട്ടത്.

ഇന്നു വൈകീട്ട് അഞ്ചോടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയായ രതീഷ് എന്നയാളാണ് കുത്തിയതെന്ന് ദൃക്സാ​ക്ഷികൾ പറഞ്ഞു. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

ജോൺസണിന്റെ കടയിൽ നിന്നും രാവിലെ രതീഷ് ഉഴുന്നുവട വാങ്ങിയിരുന്നു. ഇതിന് ഉപ്പുപോരാ എന്നുപറഞ്ഞ് അപ്പോൾത്തന്നെ തർക്കവും നടന്നിരുന്നു. ഇന്നു വൈകീട്ട് വീണ്ടും ഇവിടെയെത്തിയ രതീഷ് ഉടമയുമായി തർക്കത്തിലേർപ്പെടുകയും ഇതോടെ ജോണ്‍സണ്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. തുടർന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ജോൺസൺന്റെ കഴുത്തിനു രതീഷ് കുത്തുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

രതീഷ് മദ്യലഹരിയിലായിരുന്നതായും കുത്തിയ ശേഷം ഇയാൾ ഓടിരക്ഷപെട്ടതായും ഇവർ പറയുന്നു. കുത്തേറ്റ ജോൺസണെ ഉടൻ തന്നെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.