കോട്ടയം കുമ്മനത്ത് വീടാക്രമിച്ച സംഭവം; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കം അഞ്ചുപേർ അറസ്റ്റിൽ

കുമ്മനം വഞ്ചിയത്ത് പി കെ സുകു എന്നയാളുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വീടാക്രമിച്ചതെന്നാണ് വീട്ടുകാർ പൊലീസിനു നൽകിയ പരാതി. വീടിന്റെ ജനല്‍ ചില്ലുകളും വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും നാലു ബൈക്കുകളും സംഘം അടിച്ചു തകര്‍ത്തിരുന്നു.

കോട്ടയം കുമ്മനത്ത് വീടാക്രമിച്ച സംഭവം; എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കം അഞ്ചുപേർ അറസ്റ്റിൽ

കോട്ടയം കുമ്മനത്ത് വീടാക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറി അടക്കം അഞ്ചുപേർ അറസ്റ്റിൽ. എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ സാബുവിനേയും മറ്റു നാലുപേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. കുമ്മനം വഞ്ചിയത്ത് പി കെ സുകു എന്നയാളുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് റിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വീടാക്രമിച്ചതെന്നാണ് വീട്ടുകാർ പൊലീസിനു നൽകിയ പരാതി.

വീടിന്റെ ജനല്‍ ചില്ലുകളും വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറും നാലു ബൈക്കുകളും സംഘം അടിച്ചു തകര്‍ത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ മണിക്കുട്ടൻ, വിഷ്ണു എന്നിവരടക്കം 20 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് റിജേഷ് ഉൾപ്പെടെയുള്ള അഞ്ചുപേർ ഇന്ന് അറസ്റ്റിലായത്.

അതേസമയം, മദ്യപിച്ചെത്തിയ ഒരു സംഘം റിജേഷിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം. വീട് ആക്രമിച്ച് സംഘർഷം ഉണ്ടാക്കി എസ്എഫ്ഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാൻ ബിജെപി പ്രവർത്തകർ ​ഗുഡാലോചന നടത്തിയെന്നും പാർട്ടി ആരോപിച്ചു.