കരിങ്കൽ ക്വാറികൾ അടച്ചുപൂട്ടുന്നു; മെറ്റൽ ഉൽപ്പന്നങ്ങൾക്ക് കടുത്ത ക്ഷാമം; മലയോര ഹൈവേ നിർമാണം നിലച്ചു

മലയോര മേഖലയിലെ ബഹുഭൂരിപക്ഷം കരിങ്കൽ ക്വാറികളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മെറ്റൽ ഉൽപ്പന്നങ്ങൾക്ക് ക്ഷാമം നേരിടുന്നത്. പ്രവൃത്തി നിലക്കുന്നതു മൂലം കരാറുകാർക്ക് പ്രതിദിനം വലിയ നഷ്ടമാണ് ഉണ്ടാവുന്നത്.

കരിങ്കൽ ക്വാറികൾ അടച്ചുപൂട്ടുന്നു; മെറ്റൽ ഉൽപ്പന്നങ്ങൾക്ക് കടുത്ത ക്ഷാമം; മലയോര ഹൈവേ നിർമാണം നിലച്ചു

കിഴക്കൻ മേഖലയുടെ സ്വപ്നപദ്ധതിയായ മലയോര ഹൈവേയുടെ നിർമാണപ്രവൃത്തി മെറ്റൽ ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവിനെ തുടർന്ന് നിലച്ചു. കരിങ്കൽ ചീളുകൾ, എം സാൻഡ് തുടങ്ങിയ മെറ്റൽ ഉല്പന്നങ്ങൾക്കാണ് ക്ഷാമം നേരിടുന്നത്. ചെറുപുഴ മുതൽ തേർത്തല്ലി വരെയും നടുവിൽ - മണ്ടളം ഭാഗത്തെയും നിർമാണ പ്രവൃത്തികളാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. സഹകരണ സ്ഥാപനമായ ഊരാളുങ്കൽ സൊസൈറ്റിയാണ് ഈ മേഖലയിലെ നിർമാണക്കരാർ എടുത്തിരിക്കുന്നത്.

മലയോര മേഖലയിലെ ബഹുഭൂരിപക്ഷം കരിങ്കൽ ക്വാറികളും അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മെറ്റൽ ഉൽപ്പന്നങ്ങൾക്ക് ക്ഷാമം നേരിടുന്നത്. ഇതിനാൽ കർണാടകയിൽ നിന്നും മെറ്റൽ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കർണാടകയിൽ നിന്നും മെറ്റൽ എത്തിക്കുന്നത് ചെലവ് വർധിപ്പിക്കും എന്നതിനൊപ്പം കാലതാമസവും ഉണ്ടാകും.

മലയോര ഹൈവേ പ്രവൃത്തി നിലച്ചതിനാൽ കടുത്ത പൊടി ശല്യം അനുഭവിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് മലയോരവാസികൾ. പ്രവൃത്തി നിലക്കുന്നതു മൂലം കരാറുകാർക്ക് പ്രതിദിനം വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. പേരാവൂരിലെ ഒരു കരിങ്കൽ ക്വാറിയിൽ നിന്ന് മെറ്റൽ ലഭിക്കുന്നതിനാൽ ഇരിട്ടി മേഖലയിലെ നിർമാണപ്രവൃത്തികൾ മുന്നോട്ടു പോകുന്നുണ്ട്.

Read More >>