എം എം മണിക്കെതിരായ നടപടികൾക്കു സ്റ്റേ; സെഷൻസ് കോടതി ഉത്തരവ് നടപ്പാക്കരുത്

അഞ്ചേരി ബേബി വധക്കേസിൽ മണിയും കെ കെ ജയചന്ദ്രനുമടക്കമുള്ള മുഴുവൻ പ്രതികളും നിർബന്ധമായും നേരിട്ടു ഹാജരാവണമെന്നു തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഇതോടെ കേസിൽ മണിക്ക് ആശ്വാസമായി.

എം എം മണിക്കെതിരായ നടപടികൾക്കു സ്റ്റേ; സെഷൻസ് കോടതി ഉത്തരവ് നടപ്പാക്കരുത്

അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം എം മണിക്കെതിരായ നടപടികൾക്കു ഹൈക്കോടതിയുടെ സ്റ്റേ. മണിക്കെതിരെയുള്ള തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടെ തുടർ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

എം എം മണി സമർപ്പിച്ച ഹരജിലാണ് കോടതിയുടെ നടപടി. ​കേസിൽ ഗൂഡാലോചനക്കുറ്റം ചുമത്തിയതിനെതിരെയാണ് മണി ഹരജി സമർപ്പിച്ചത്.

അഞ്ചേരി ബേബി വധക്കേസിൽ മണിയും കെ കെ ജയചന്ദ്രനുമടക്കമുള്ള മുഴുവൻ പ്രതികളും നിർബന്ധമായും നേരിട്ടു ഹാജരാവണമെന്നു തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഇതോടെ കേസിൽ മണിക്ക് ആശ്വാസമായി.

കേസിൽ കുറ്റപത്രം വായിക്കുന്നത് സെഷൻസ് കോടതി ജൂൺ ഏഴിലേക്കു മാറ്റുകയും ചെയ്തിരുന്നു. നേരത്തെ മൂന്നുതവണ കേസ് പരി​ഗണിച്ചപ്പോഴും പ്രതികൾ ഹാജരാവാതിരുന്ന പശ്ചാത്തലത്തിലാണ് തൊടുപുഴ സെഷൻസ് കോടതിയുടെ കർശന നിർദേശം.‌

2012 മേയ് 25ന് മണി ഇടുക്കിയിലെ തൊടുപുഴയിൽ നടത്തിയ വിവാദപ്രസം​ഗമാണ് മണിയെ കുടുക്കിലാക്കിയത്. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചായിരുന്നു മണിയുടെ 'വണ്‍ ടു ത്രീ ' പ്രസംഗം. കോൺ​ഗ്രസ് പ്രവർത്തകരായ അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധക്കേസ് സംബന്ധിച്ചായിരുന്നു മണിയുടെ പ്രസംഗം.

തുടർന്ന് ദേശീയതലത്തില്‍ തന്നെ പ്രസംഗം വൻ വിവാദമാകുകയും സിപിഐഎം കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. വിവാദമായ വൺ ടു ത്രീ പ്രസം​ഗത്തിന്റെ പേരിൽ എം എം മണിക്കെതിരെയുള്ള കേസ് കോടതി ആദ്യം തള്ളിയെങ്കിലും പിന്നീട് അഞ്ചേരി ബേബി വധക്കേസിന്റെ തുടരന്വേഷണത്തിൽ അദ്ദേഹത്തെ പ്രതി ചേർക്കുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.