ലാവ്‌ലിന്‍ കേസ്: കക്ഷികളോട് ഒമ്പതിന ചോദ്യങ്ങള്‍ നിരത്തി ഹൈക്കോടതി; ഈമാസം 15നകം വിശദീകരണം നല്‍കണം

കരാറിന്റെ അടിസ്ഥാന വ്യവസ്ഥകളും അതുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനയും എന്തൊക്കെയാണ് എന്നതുള്‍പ്പെടെയുള്ള ഒമ്പതു ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സിബിഐ അടക്കമുള്ള കക്ഷികളോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്.

ലാവ്‌ലിന്‍ കേസ്: കക്ഷികളോട് ഒമ്പതിന ചോദ്യങ്ങള്‍ നിരത്തി ഹൈക്കോടതി; ഈമാസം 15നകം വിശദീകരണം നല്‍കണം

ലാവ്‌ലിന്‍ കേസില്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ വിശദവിവരങ്ങള്‍ ആരാഞ്ഞ് ഹൈക്കോടതി. കരാറിന്റെ അടിസ്ഥാന വ്യവസ്ഥകളും അതുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനയും എന്തൊക്കെയാണ് എന്നതുള്‍പ്പെടെയുള്ള ഒമ്പതു ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സിബിഐ അടക്കമുള്ള കക്ഷികളോടാണ് ഹൈക്കോടതി വിശദീകരണം തേടിയത്. സിബിഐയ്ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എം നടരാജനാണ് കോടതിയില്‍ ഹാജരായത്. ഈമാസം 15നു മുമ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.

ഹൈക്കോടതി ആരാഞ്ഞ ഒമ്പത് ചോദ്യങ്ങള്‍

യഥാര്‍ത്ഥ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികളും കരാറിനു വഴിയൊരുക്കിയ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും ആരൊക്കെ?
യഥാര്‍ത്ഥ കരാറിലെ അടിസ്ഥാന വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു?
ആദ്യഘട്ട കരാറുമായി ബന്ധപ്പെട്ട് പ്രതിയാക്കപ്പെട്ടവരും അന്വേഷണ ഘട്ടത്തില്‍ പ്രതിയാക്കപ്പെട്ടവരും ആരെല്ലാം?
കരാറുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനകള്‍ എന്തൊക്കെ?
പുതുക്കുകയോ തിരുത്തുകയോ ചെയ്ത കരാറിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം ഈ കരാറിലെ കക്ഷികള്‍ ആരൊക്കെ?
ഇവരെ പ്രതികളാക്കാന്‍ അടിസ്ഥാനമാക്കിയ സാഹചര്യവും വസ്തുതകളും എന്തൊക്കെ?
സിബിഐ ആരോപിക്കുന്ന പോലെ അവസാനഘട്ടത്തിലുണ്ടായ ഗൂഢാലോചനയുടെ സ്വഭാവം എന്തായിരുന്നു?
കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ തുക നല്‍കാമെന്ന ലാവ്ലിന്‍ കമ്പനിയുടെ വാഗ്ദാനം ആദ്യ കരാറിന്റെയോ ധാരണാപത്രത്തിന്റെയോ ഭാഗമായിരുന്നോ?
ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു വാഗ്ദാനം ഉണ്ടായതും അത് കെഎസ്ഇബി സ്വീകരിക്കാനിടയായതും?

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഏഴു പ്രതികളെ ലാവ്‌ലിന്‍ കേസില്‍ നിന്നും കുറ്റവിമുക്തരാക്കിയത് സാക്ഷിമൊഴികളോ വസ്തുതകളോ പരിഗണിക്കാതെയാണെന്ന് സിബിഐ ഇന്നലെ വാദിച്ചിരുന്നു. ഈ വാദങ്ങള്‍ തീര്‍ന്ന ശേഷമാണ് സിംഗിള്‍ബഞ്ച് സിബിഐയോട് വിശദീകരണം ആരാഞ്ഞത്.

Read More >>