എം എം മണിക്കെതിരായ ഹരജികൾ ഹൈക്കോടതി തള്ളി; ആരുടേയും സ്വഭാവം മാറ്റാനാകില്ല

മണിക്കെതിരായ ഹരജികൾ തള്ളിയെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനകൾ അം​ഗീകരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാർക്കു വേണമെങ്കിൽ വനിതാ കമ്മീഷനെ സമീപിക്കാമെന്നും മന്ത്രിയെന്ന നിലയിൽ പ്രസം​ഗത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് ആലോചന വേണമെന്നും കോടതി നിർദേശിച്ചു.

എം എം മണിക്കെതിരായ ഹരജികൾ ഹൈക്കോടതി തള്ളി; ആരുടേയും സ്വഭാവം മാറ്റാനാകില്ല

മന്ത്രി എം എം മണിക്കെതിരായ സമർപ്പിച്ച ഹരജികൾ ഹൈക്കോടതി തള്ളി. ആരുടേയും സ്വഭാവം മാറ്റാനാകില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മണിക്കെതിരായി സമർപ്പിച്ച രണ്ടു ഹരജികളും ഹൈക്കോടതി തള്ളിയത്.

ഒരാളുടെ ധാർമികതയെ പറ്റി പറയാൻ കോടതിക്ക് ആ​ഗ്രഹിക്കുന്നില്ലെന്നും വാക്കുകൾ ഉപയോ​ഗിക്കുന്നത് ഓരോരുത്തരുടെയും താൽപര്യമനുസരിച്ചാണെന്നും കോടതി നിരീക്ഷിച്ചു. പെരുമാറ്റച്ചട്ടം വേണോയെന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ ഭരണഘടനയിൽ അതേപറ്റിയൊന്നും പറയുന്നില്ലെന്നും പക്ഷേ കോഡ് ഓഫ് കൺടക്ട് ഉള്ളത് നല്ലതാണെന്നും കോടതി വ്യക്തമാക്കി.

പൊമ്പിളൈ ഒരുമൈയ്ക്കെതിരായ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നത്. മണിക്കെതിരായ ഹരജികൾ തള്ളിയെങ്കിലും അദ്ദേഹത്തിന്റെ പ്രസ്താവനകൾ അം​ഗീകരിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാർക്കു വേണമെങ്കിൽ വനിതാ കമ്മീഷനെ സമീപിക്കാമെന്നും മന്ത്രിയെന്ന നിലയിൽ പ്രസം​ഗത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് ആലോചന വേണമെന്നും കോടതി നിർദേശിച്ചു.