പള്ളികളിലെ സ്ത്രീ പ്രവേശനം: ഹിന്ദു മഹാസഭയുടെ ഹരജി തള്ളി; 'ഒരു മുസ്ലിം വനിത പോലും പരാതി നൽകിയിട്ടില്ലെന്ന് കോടതി'

ശബരിമല വിഷയവുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പള്ളികളിലെ സ്ത്രീ പ്രവേശനം: ഹിന്ദു മഹാസഭയുടെ ഹരജി തള്ളി; ഒരു മുസ്ലിം വനിത പോലും പരാതി നൽകിയിട്ടില്ലെന്ന് കോടതി

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നൽകിയ ഹരജി ഹൈക്കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ സ്വരൂപ്നാഥ് സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്.

ശബരിമല വിഷയവുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു മുസ്ലിം വനിത പോലും പരാതി നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് ഉത്തരവിടണം എന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള സുപ്രീംകോടതി വിധി തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. വിധിക്കെതിരെ കേരളമൊട്ടാകെ ബിജെപി, ഹിന്ദുമഹാസഭ, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, അയ്യപ്പ ധർമ സേന, എൻഎസ്എസ് തുടങ്ങിയ ഹിന്ദു സംഘടനകൾ വൻ പ്രക്ഷോഭത്തിലാണ്. സുപ്രീംകോടതിക്കും സർക്കാരിനുമെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം.

ഇതിനിടെ ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കാൻ ഉത്തരവിട്ടതു പോലെ മുസ്ലിം പള്ളികളിൽ സ്ത്രീകളേയും പ്രവേശിപ്പിക്കണം എന്ന ആവശ്യവുമായി ചില സംഘടനകളും നേതാക്കളും രം​ഗത്തെത്തുകയായിരുന്നു. എന്നാൽ സ്ത്രീകൾക്ക് ഇഷ്ടമുണ്ടെങ്കിൽ പള്ളിയിൽ പോവാമെന്നും അതിന് വിലക്കില്ലെന്നും പോവാറുണ്ടെന്നുമിരിക്കെയാണ് ഹിന്ദു മഹാസഭയുടെ നീക്കം.

Read More >>