തടിയൂരാനുള്ള പുതിയ അടവും പാളി; എഡിജിപി സുധേഷ്കുമാറിന്റെ മകൾക്കെതിരായ കേസ് റദ്ദാക്കേണ്ടതില്ലെന്ന് ഹൈക്കോടതി

നേ​ര​ത്തെയും, കേ​സി​ൽ സ്നി​ഗ്ധ​യു​ടെ അ​റ​സ്റ്റ് ത​ട​യാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​സി​ൽ സ്നി​ഗ്ധ​യ്​ക്കെ​തി​രെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ ഹൈ​ക്കോ​ട​തിയെ അ​റി​യി​ച്ചി​രു​ന്നു.

തടിയൂരാനുള്ള പുതിയ അടവും പാളി; എഡിജിപി സുധേഷ്കുമാറിന്റെ മകൾക്കെതിരായ കേസ് റദ്ദാക്കേണ്ടതില്ലെന്ന് ഹൈക്കോടതി

പൊലീസ് ഡ്രൈവർ​ ​ഗവാസ്കറെ ക്രൂരമായി മർദിച്ച എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ സ്നി​ഗ്ധയ്ക്കു മേലുള്ള കുരുക്ക് മുറുകുന്നു. സ്നി​ഗ്ധയ്ക്കെതിരായ കേസ് റദ്ദാക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് റദ്ദാക്കണമന്ന് ആവശ്യപ്പെട്ട് സ്നി​ഗ്ധ നൽകിയ ഹരജി പരി​ഗണിക്കവെയാണ് കോടതി ഉത്തരവ്. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള കേ​സ് റ​ദ്ദാ​ക്കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​രും കോ​ട​തി​യി​ൽ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

നേ​ര​ത്തെയും, കേ​സി​ൽ സ്നി​ഗ്ധ​യു​ടെ അ​റ​സ്റ്റ് ത​ട​യാ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കേ​സി​ൽ സ്നി​ഗ്ധ​യ്​ക്കെ​തി​രെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്ന് ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ ഹൈ​ക്കോ​ട​തിയെ അ​റി​യി​ച്ചി​രു​ന്നു. ഗ​വാ​സ്ക​റു​ടെ ഹര​ജി​യി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഗ​വാ​സ്ക​ർ​ക്കെ​തി​രെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടിയാണ് സ്നി​ഗ്ധ പരാതി നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് ഗ​വാ​സ്ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേസിൽ നിന്ന് തടിയൂരാൻ ​ഗവാസ്കർക്കെതിരെ കള്ളക്കേസ് നൽകിയതടക്കം സ്നി​ഗ്ധ പല അടവുകളും നോക്കിയെങ്കിലും അതെല്ലാം പാളുകയായിരുന്നു. ഇതിനിടെ സ്നി​ഗ്ധയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ ഒത്തുതീർപ്പ് ശ്രമങ്ങളുമായി സ്നി​ഗ്ധ രം​ഗത്തെത്തിയെങ്കിലും ​ഗവാസ്കറും കുടുംബവും വഴങ്ങിയില്ല. ഗവാസ്കറോട് മാപ്പ് പറയാൻ ഒരുക്കമാണെന്നായിരുന്നു സ്നി​ഗ്ധയുടെ വാദം. അഭിഭാഷക തലത്തിൽ നടത്തിയ ചർച്ചയിലാണ് മാപ്പ് പറയാൻ സ്നി​ഗ്ധ സന്നദ്ധത അറിയിച്ചത്. എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാട് ​ഗവാസ്കറിന്റെ കുടുംബം അറിയിതോടെ സ്നി​ഗ്ധ കൂടുതൽ പ്രതിരോധത്തിലാവുകയായിരുന്നു.

ജൂ​ണ്‍ 14ന് ​ക​ന​ക​ക്കു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ഗ​വാ​സ്ക​ർ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്. അ​ന്നു രാ​വി​ലെ എ​ഡി​ജി​പി​യു​ടെ ഭാ​ര്യ​യെ​യും സ്നിഗ്ധയെയും പ്ര​ഭാ​ത ന​ട​ത്ത​ത്തി​നാ​യി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ഗ​വാ​സ്ക​ർ ക​ന​ക​ക്കു​ന്നി​ൽ കൊ​ണ്ടു​പോ​യി​രു​ന്നു. തി​രി​കെ വ​രുമ്പോ​ൾ വാ​ഹ​ന​ത്തി​ലി​രു​ന്നു സ്നി​ഗ്ധ ചീ​ത്ത​വി​ളി​ക്കു​ക​യും ഇ​തി​നെ എ​തി​ർ​ത്തു വ​ണ്ടി റോ​ഡി​ൽ നി​ർ​ത്തി​യ​തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഗ​വാ​സ്ക​റെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വാ​സ്ക​ർ പ​രാ​തി ന​ൽ​കി​യ​ത്.

Read More >>