കു​ടി​വെ​ള്ള ​വി​ത​ര​ണത്തിന്​ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

വി​ത​ര​ണ​ത്തി​നു മു​മ്പ് വെ​ള്ളം പ​രി​ശോ​ധി​ക്കു​ക​യും ശു​ദ്ധീ​ക​രി​ക്കു​ക​യും വേ​ണം. വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ ലൈ​സ​ന്‍​സ് നേ​ടണം. വാ​ഹ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക​മാ​യി ലൈ​സ​ന്‍​സ് ന​മ്പ​ര്‍ രേ​ഖ​പെ​ടു​ത്തണം. ടാ​ങ്കി​ന്‍റെ ഉ​ള്‍​വ​ശം തു​രു​മ്പു ക​ല​രാ​ത്ത രീ​തി​യി​ല്‍ സൂ​ക്ഷി​ക്കണം തു​ട​ങ്ങി​യ​വ​യാ​ണ് 2012 ലെ ​കുടിവെള്ള വിതരണ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങൾ.

കു​ടി​വെ​ള്ള ​വി​ത​ര​ണത്തിന്​ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

സംസ്ഥാനത്ത് കുടിവെള്ള വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും അതിനുള്ള മാർ​ഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ​ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു.

നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ത്ത ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

പലയിടത്തും മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നത് ചോദ്യം ചെയ്തു സമർപ്പിച്ച ഹ​രജി പരി​ഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

വി​ത​ര​ണ​ത്തി​നു മു​മ്പ് വെ​ള്ളം പ​രി​ശോ​ധി​ക്കു​ക​യും ശു​ദ്ധീ​ക​രി​ക്കു​ക​യും വേ​ണം. വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ ലൈ​സ​ന്‍​സ് നേ​ടണം. വാ​ഹ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക​മാ​യി ലൈ​സ​ന്‍​സ് ന​മ്പ​ര്‍ രേ​ഖപ്പെ​ടു​ത്തണം. ടാ​ങ്കി​ന്‍റെ ഉ​ള്‍​വ​ശം തു​രു​മ്പു ക​ല​രാ​ത്ത രീ​തി​യി​ല്‍ സൂ​ക്ഷി​ക്കണം തു​ട​ങ്ങി​യ​വ​യാ​ണ് 2012 ലെ ​കുടിവെള്ള വിതരണ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങൾ.