കെ സുരേന്ദ്രന്‍ നിയമസഭയില്‍ എത്തുമോ? മഞ്ചേശ്വരത്തെ 298 വോട്ടര്‍മാരോട് വിചാരണയ്ക്കു ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുരേന്ദ്രന്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗള്‍ഫിലുള്ള 298 പേരുടെ വോട്ട് കള്ളവോട്ടായി രേഖപ്പെടുത്തിയെന്നാണ് സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്...

കെ സുരേന്ദ്രന്‍ നിയമസഭയില്‍ എത്തുമോ? മഞ്ചേശ്വരത്തെ 298 വോട്ടര്‍മാരോട് വിചാരണയ്ക്കു ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്

മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസ് സംബന്ധിച്ചു 298 വോട്ടര്‍മാരോട് വിചാരണയ്ക്കു ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവ്. കള്ളവോട്ട് ചെയ്തുവെന്നാരോപണമുയര്‍ന്ന 298 പേര്‍ക്കാണ് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ പി ബി അബ്ദുര്‍ റസാഖിന് എം എല്‍ എ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ ബിജെപി എംഎല്‍എയായി കെ സുരേന്ദ്രന്‍ മാറും.

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുരേന്ദ്രന്‍ സമര്‍പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗള്‍ഫിലുള്ള 298 പേരുടെ വോട്ട് കള്ളവോട്ടായി രേഖപ്പെടുത്തിയെന്നാണ് സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ആരോപണ വിധേയരായവരുടെ വിസ്താരം ജൂണ്‍ എട്ടിന് ആരംഭിക്കും.

മണ്ഡലത്തിലെ വോട്ടെടുപ്പ് നടന്ന വിവിധ സ്‌കൂളുകളില്‍ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മഞ്ചേശ്വരത്ത് നടന്നത്. ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി ബി അബ്ദുര്‍ റസാഖ് വെറും 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.