കോടതിയെ വിഡ്ഡിയാക്കാന്‍ ശ്രമിക്കരുത്; പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

പൊലീസ് കോടതിയെ വിഡ്ഡിയാക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. കോടതിയെ വിഡ്ഡിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് നന്നായി അറിയാം. കൃഷ്ണദാസിനെതിരെയുള്ള കേസ് വ്യാജമാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ ഉണ്ടായിരിക്കില്ല. പരാതിക്കാരന്റെ ആദ്യമൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പിന്നീട് പൊലീസ് കൂട്ടിച്ചേര്‍ത്തതായാണു കാണുന്നത്. ഇത് ദുരുദ്ദേശപരമാണോ എന്നു സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

കോടതിയെ വിഡ്ഡിയാക്കാന്‍ ശ്രമിക്കരുത്; പി കൃഷ്ണദാസിന്റെ അറസ്റ്റില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പരാതിക്കാരില്ലാത്ത കേസില്‍ എന്തിനു പൊലീസ് ഇടപെട്ടുവെന്നു ചോദിച്ച ഹൈക്കോടതി അറസ്റ്റ് ദുരുദ്ദേശപരമാണോ എന്നു സംശയിക്കുന്നതായും അഭിപ്രായപ്പെട്ടു. അറസ്റ്റിലായതിനു പിന്നാലെ പി കൃഷ്ണദാസ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ശകാരം.

പൊലീസ് കോടതിയെ വിഡ്ഡിയാക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് എബ്രഹാം മാത്യു പറഞ്ഞു. കോടതിയെ വിഡ്ഡിയാക്കുന്ന പൊലീസിനെ എന്തു ചെയ്യണമെന്ന് നന്നായി അറിയാം. കൃഷ്ണദാസിനെതിരെയുള്ള കേസ് വ്യാജമാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ ഉണ്ടായിരിക്കില്ല. പരാതിക്കാരന്റെ ആദ്യമൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പിന്നീട് പൊലീസ് കൂട്ടിച്ചേര്‍ത്തതായാണു കാണുന്നത്. ഇത് ദുരുദ്ദേശപരമാണോ എന്നു സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും തെറ്റായ പ്രോസിക്യൂഷന്‍ നടപടികളാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ നടപടിയുണ്ടാവും. ഉദ്യോഗസ്ഥനെതിരെ കോടതി നടപടിക്ക് ഉത്തരവിട്ടാല്‍ ഒരു രാഷ്ട്രീയക്കാരനും സംരക്ഷിക്കാനാവില്ല. പൊതുജനതാല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്കു മാറ്റി. ലക്കിടിയിലെ കോളജില്‍ വിദ്യാര്‍ഥിയായ സഹീറിനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണു പൊലീസ് കൃഷ്ണദാസ് അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പിആര്‍ഒ വല്‍സല കുമാര്‍, അധ്യാപകന്‍ സുകുമാരന്‍ എന്നിവരും അറസ്റ്റിലായവരില്‍പ്പെടുന്നു. തൃശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പാലക്കാട് നിന്നാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് കൃഷ്ണദാസിനെതിരെ ചുമത്തിയിരുന്നത്.

Read More >>