ജിഷ്ണു, വെള്ളാപ്പള്ളി കോളേജ് കേസുകളിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥർ കൈയടി നേടാനല്ല ശ്രമിക്കേണ്ടത്

അന്വേഷണ ഉദ്യോഗസ്ഥന്മാർ കൈയടി നേടാനല്ല ശ്രമിക്കേണ്ടത്, മറിച്ച് തെളിവുകൾ പരിഗണിച്ച് നീതിയുക്തമായ അന്വേഷിക്കുകയാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. ജിഷ്ണു കേസിലെ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.

ജിഷ്ണു, വെള്ളാപ്പള്ളി കോളേജ് കേസുകളിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അന്വേഷണ ഉദ്യോഗസ്ഥർ കൈയടി നേടാനല്ല ശ്രമിക്കേണ്ടത്

ജിഷ്ണു കേസ്, വെള്ളാപ്പള്ളി കോളേജ് ആത്മഹത്യാ പ്രേരണ കേസ് എന്നിവയിലെ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെ സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണ ഉദ്യോഗസ്ഥന്മാർ കൈയടി നേടാനല്ല ശ്രമിക്കേണ്ടത്, മറിച്ച് തെളിവുകൾ പരിഗണിച്ച് നീതിയുക്തമായ അന്വേഷിക്കുകയാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. ജിഷ്ണു കേസിലെ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.

വെള്ളാപ്പള്ളി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയുടെ ആത്മത്യാ ശ്രമത്തെ തുടർന്ന് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തപ്പെട്ട കോളേജ് ചെയർമാൻ സുഭാഷ് വാസുവിന്റെ മുൻ‌കൂർ ജാമ്യഹരജി പരിഗണിക്കവേ കേരളത്തിൽ ഇപ്പോൾ ആരെയും ജയിലിലടക്കാവുന്ന സാഹചര്യമാണെന്നു കോടതി വിമർശിച്ചു.

അതേസമയം, ജിഷ്ണു കേസിലെ നാലും അഞ്ചും പ്രതികളായ പ്രവീണിനും ദിപിനും ഹൈക്കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു. അറസ്റ്റിലായ കോളേജ് വൈസ് പ്രിൻ‌സിപ്പൽ ശക്തിവേലിനും ജാമ്യം അനുവദിച്ചു. മൂന്നുപേരും 50,000 രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണം. കൂടാതെ വരുംദിനങ്ങളിൽ ഒരു മണിക്കൂർ ചോദ്യം ചെയ്യലിനു ഹാജരാവണമെന്നും കോടതി നിർദേശിച്ചു. സുഭാഷ് വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി.

Read More >>