ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

വിലക്കിനാധാരമായ കാരണം ഇല്ലാതായിട്ടും നടപടി തുടരാനാകില്ലെന്നും കോടതി പറഞ്ഞു. ഒത്തുകളി വിവാദത്തെ തുടര്‍ന്നായിരുന്നു ബിസിസിഐ വിലക്ക് പ്രഖ്യാപിച്ചത്. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കി. ബിസിസിഐ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനാക്കിയത് കണക്കിലെടുക്കേണ്ടതായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

വിലക്കിനാധാരമായ കാരണം ഇല്ലാതായിട്ടും നടപടി തുടരാനാകില്ലെന്നും കോടതി പറഞ്ഞു. ഒത്തുകളി വിവാദത്തെ തുടര്‍ന്നായിരുന്നു ബിസിസിഐ വിലക്ക് പ്രഖ്യാപിച്ചത്. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അടിസ്ഥാനമാക്കിയാണ് ബിസിസിഐ വിലക്ക് ഏർപ്പെടുത്തിയത്. കുറ്റപത്രം തന്നെ വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിലക്ക് തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതിയിൽ ശ്രീശാന്തിന്റെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ അച്ചടക്കസമിതി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഇത് പിൻവലിക്കാനാകില്ലെന്നുമുള്ള നിലപാടാണ് ബിസിസിഐ ഹൈക്കോടതിയിൽ സ്വീകരിച്ചത്.

ഐപിഎൽ ഒത്തുകളി വിവാദത്തിൽ 2013 മേയിൽ ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ്‌ ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീടു പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി. എങ്കിലും ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ.

Read More >>