മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി; ചടങ്ങിന് മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യം

വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമാണ് കോടതി റദ്ദാക്കിയത്. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി; ചടങ്ങിന് മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യം

മതംമാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി. വൈക്കം സ്വദേശി അഖില എന്ന ഹാദിയയുടെ വിവാഹമാണ് കോടതി റദ്ദാക്കിയത്. രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടത്തിയെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. യുവതിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

പെൺകുട്ടിയുടെ വിവാഹത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തം അനിവാര്യമാണെന്നും കോടതി അറിയിച്ചു. കൊല്ലം സ്വദേശി ഷെഫിൻ ജഹാനെയാണ് ഹാദിയ വിവാഹം കഴിച്ചത്. ഹാദിയയുടെ രക്ഷിതാവായിരിക്കാൻ ഷെഫിന് അധികാരമോ അവകാശമോ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി യുവതിയെ പൊലീസ് സംരക്ഷണയിൽ വൈക്കത്തെ വീട്ടിലെത്തിക്കാനും നിർദേശം നൽകി.

അഖിലയെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തെന്നു സംശയിക്കുന്നുവെന്നായിരുന്നു പിതാവിന്റെ പരാതി. അതേസമയം, അന്വേഷണം നടത്തിയ പെരുന്തൽമണ്ണ ഡിവൈഎസ്‍പിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ കെ സുരേന്ദ്രമോഹന്‍, മേരി ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.